കൊല്ലം: വാടിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം കനത്ത കാറ്റിലും തിരയിലും പെട്ട് മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്ന ആറ് തൊഴിലാളികളെയും മറ്റ് വള്ളത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി.
റോബിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗിഫ്റ്റ് ഒഫ് ഗോഡ് എന്ന വള്ളമാണ് ഇന്ന് പുലർച്ചെ നാലോടെ തിരുമുല്ലവാരം തോപ്പ് ഭാഗത്ത് വച്ച് കനത്ത തിരയിലും കാറ്റിലും പെട്ട് മറിഞ്ഞത്.
വിവരം അറിഞ്ഞ് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ് മെന്റും സ്ഥലത്ത് എത്തി. മറിഞ്ഞ വള്ളം രാവിലെ ഒമ്പതോടെ കരയ്ക്ക് എത്തിച്ചു.