ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും നമ്മൾ ശ്രദ്ധിക്കുന്നതാണ്. സ്പെയിനിലെ ‘ലാ ടൊമാറ്റിന’ ലോകപ്രശസ്തമായ ഉത്സവമാണ്. എല്ലാ ഓഗസ്റ്റിലെയും അവസാന ബുധനാഴ്ചയാണ് ഇത് നടക്കുന്നത്.
ഈ വർഷം ഓഗസ്റ്റ് 30-ന് ആയിരുന്നു അത്. എല്ലാ വർഷവും ഈ സമയത്ത് സ്പെയിനിലെ വലൻസിയയ്ക്ക് സമീപമുള്ള ബുനോൾ ഗ്രാമത്തിൽ പഴുത്ത തക്കാളി പരസ്പരം എറിഞ്ഞാണ് ആഘോഷിക്കുന്നത്.
ലാ ടോമാറ്റിന ആഘോഷങ്ങൾ കോവിഡ് കാരണം രണ്ട് വർഷം നിർത്തിവയ്ക്കേണ്ടി വന്നു. എന്നിരുന്നാലും 2022-ൽ സ്പെയിനിലുള്ളവരുടെയും വിനോദസഞ്ചാരികളുടെയും സന്തോഷത്തിലേക്ക് ഈ ഉത്സവം വീണ്ടും തിരിച്ചെത്തി. എല്ലാ വർഷവും ആയിരക്കണക്കിന് സന്ദർശകർ സ്പെയിനിലേക്ക് ഇത് ആഘോഷിക്കാൻ ഒഴുകിയെത്താറുണ്ട്.
ടിക്കറ്റുകൾ 12 യൂറോയിൽ ആരംഭിക്കുന്നു. ഉത്സവ വേളയിൽ ഏകദേശം 120 ടൺ തക്കാളിയാണ് ഉപയോഗിക്കുന്നത്. ഫെസ്റ്റിവലിൽ പരമാവധി 22,000 ആളുകളെയാണ് പങ്കെടുപ്പിക്കുന്നത്. തക്കാളി അടങ്ങിയ ട്രക്കുകൾ ആഘോഷ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുകയും നാട്ടുകാർ തക്കാളി പരസ്പരം എറിയുകയും ചെയ്യുന്നു.
ഒരു മണിക്കൂറാണ് ആഘോഷം. അതിനുശേഷം തക്കാളി പൾപ്പ് നീക്കം ചെയ്യുന്നതിനായി ജലപീരങ്കികൾ ആളുകളിലേക്ക് സ്പ്രേ ചെയ്യാൻ തുടങ്ങുന്നു. തുടർന്ന് ആളുകൾ അവരുടെ താമസസ്ഥലളിലേക്ക് മടങ്ങുകയും കുളിക്കുകയും വൈകുന്നേരം മറ്റൊരു പാർട്ടിയുമായി ഉത്സവം ആഘോഷിക്കുകയും ചെയ്യുന്നു. ലാ ടൊമാറ്റിനയുടെ ചരിത്രം ആരംഭിക്കുന്നത് 1945 മുതലാണ്.
Revelers gathered in Spain's Bunol to participate in the annual 'La Tomatina' festival, which involves hurling over-ripe tomatoes at one another pic.twitter.com/DFWzYNK1sz
— Reuters (@Reuters) August 30, 2023