നാടോടുമ്പോൾ നടുവെ ഓടണമല്ലോ; സ്മാർട്ടാണ് ഈ അമ്മയുടെ ഡിജിറ്റൽ പേയ്മെന്‍റ് ഓപ്ഷൻ

ഇ​ന്ത്യ​യി​ലെ ശ​ക്ത​മാ​യ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് ഇ​ക്കോ​സി​സ്റ്റം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന രീ​തി​യെ വ​രെ മാ​റ്റി​മ​റി​ച്ചു. പ​ല​ച​ര​ക്ക് ക​ട മു​ത​ൽ ഒ​രു തെ​രു​വ് ഭ​ക്ഷ​ണ വി​ൽ​പ്പ​ന​ക്കാ​ര​ൻ വ​രെ ഇ​പ്പോ​ൾ ഓ​ൺ​ലൈ​നാ​യി പേ​യ്‌​മെ​ന്‍റു​ക​ൾ സ്വീ​ക​രി​ക്കു​ന്നു.

ന​മ്മ​ൾ പു​റ​ത്തു​പോ​കു​മ്പോ​ൾ പ​ണം കൊ​ണ്ടു​പോ​വേ​ണ്ട ആ​വ​ശ്യം പോ​ലും ഇ​ത് ഇ​ല്ലാ​താ​ക്കു​ന്നു. ഫോ​ൺ എ​ടു​ത്ത് പേ​യ്‌​മെ​ന്‍റ് ക്യൂ ​ആ​ർ കോ​ഡ് സ്‌​കാ​ൻ ചെ​യ്‌​ത് അ​ധി​ക നി​ര​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ഏ​ത് തു​ക​യും അ​ട​യ്‌​ക്കാം.

അ​ടു​ത്തി​ടെ ഒ​രു പ​ച്ച​ക്ക​റി വി​ൽ​പ്പ​ന​ക്കാ​രി ത​ന്‍റെ ക​ട​യി​ലെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് ഓ​പ്ഷ​ൻ ചേ​ർ​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ ഒ​രു വ​ഴി ക​ണ്ടെ​ത്തി. ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഇവർ ക്രി​യാ​ത്മ​ക​മാ​യ​മാ​യ വ​ഴി​യാ​ണ് ക​ണ്ടു​പി​ടി​ച്ചിരിക്കുന്നത്.

മ​ഹാ​രാ​ഷ്ട്ര ഫാ​ർ​മ​ർ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലാ​ണ് റീ​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ത്.​ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ റീ​ൽ 12.6 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആളുകൾ കണ്ടു. 1.4 ദ​ശ​ല​ക്ഷം ലൈ​ക്കു​ക​ളും ല​ഭി​ച്ചു.’സ്മാ​ർ​ട്ട് മൗ​ഷി’ എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പ്.

വീ​ഡി​യോ​യി​ൽ ഒ​രാ​ൾ സ്ത്രീ​യി​ൽ നി​ന്ന് കു​റ​ച്ച് ക​ട​ല വാ​ങ്ങു​ന്ന​ത് കാ​ണി​ക്കു​ന്നു. അ​യാ​ൾ അ​വ​രോ​ട് പേ​യ്‌​മെ​ന്‍റ് ക്യു​ആ​ർ കോ​ഡ് സ്റ്റി​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ത് ഏ​റ്റ​വും അ​പ്ര​തീ​ക്ഷി​ത​മാ​യ സ്ഥ​ല​ത്താ​ണ് കാ​ണി​ച്ചു കൊ​ടു​ത്ത​ത്. സാ​ധ​ന​ങ്ങ​ൾ തൂ​ക്കി അ​ള​ക്കു​ന്ന പാ​ത്ര​ത്തി​ന് താ​ഴെ​യാ​ണ് സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ​യു​ടെ ക​മ​ന്‍റ് വി​ഭാ​ഗ​ത്തി​ലും നി​ര​വ​ധി ക​മ​ന്‍റു​ക​ൾ വ​ന്നു. ‘ഡി​ജി​റ്റ​ൽ ഇ​ന്ത്യ ക്യാ​ഷ്‌​ലെ​സ് ഇ​ന്ത്യ’ എ​ന്നാ​ണ് ഒ​രാ​ൾ ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത് പ​റ​ഞ്ഞു.’​അ​മ്മ ഞെ​ട്ടി​ക്കു​ന്നു’ എന്ന് മ​റ്റൊ​രാ​ൾ ക​മ​ന്‍റി​ട്ടു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Related posts

Leave a Comment