അ​ച്ചു ഉ​മ്മ​നെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ! ചോ​ദ്യം ചെ​യ്യ​ൽ വൈ​കും

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​നെ​തി​രേ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ മു​ൻ ഇ​ട​ത് നേ​താ​വ് ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് വൈ​കാ​ൻ സാ​ധ്യ​ത.

ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ന​ന്ദ​കു​മാ​റി​ന്‍റേ​താ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഫേ​സ്ബു​ക്കി​ന് പോ​ലീ​സ് മെ​യി​ൽ അ​യ​യ്ക്കും.

ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം വ​ന്ന​തി​നു ശേ​ഷ​മേ ചോ​ദ്യം ചെ​യ്യ​ലി​ലേ​ക്കു ക​ട​ക്കു​ക​യു​ള്ളൂ എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.


ന​ന്ദ​കു​മാ​റി​നെ​തി​രെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ സ​ഹി​തം പൊ​ലീ​സി​നും വ​നി​താ ക​മ്മീ​ഷ​നും സൈ​ബ​ർ സെ​ല്ലി​നും അ​ച്ചു ഉ​മ്മ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു. നേ​ര​ത്തെ പ​രാ​തി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ച്ചു ഉ​മ്മ​ൻ.

പ​ക്ഷെ അ​ധി​ക്ഷേ​പം പ​രി​ധി​വി​ട്ട​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​തെ​ന്ന് അ​ച്ചു ഉ​മ്മ​ൻ പ​റ​യു​ന്നു. മു​ൻ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യും ഇ​ട​ത് സം​ഘ​ട​നാ നേ​താ​വു​മാ​യ ന​ന്ദ​കു​മാ​റി​നെ​തി​രെ​യാ​ണ് അ​ച്ചു ഉ​മ്മ​ന്‍റെ പ​രാ​തി. പ​രാ​തി​യി​ൽ പൂ​ജ​പ്പു​ര പൊ​ലീ​സ് അ​ച്ചു ഉ​മ്മ​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​കോ​പ​ന​പ​ര​മാ​യ ക​മ​ന്‍റു​ക​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ന​ന്ദ​കു​മാ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.


കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ന​ന്ദ​കു​മാ​ർ ത​ന്റെ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​ൽ ത​ന്നെ ക്ഷ​മാ​പ​ണം ന​ട​ത്തി പോ​സ്റ്റി​ട്ടി​രു​ന്നു. ഏ​തെ​ങ്കി​ലും വ്യ​ക്തി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും താ​ൻ ഇ​ട്ട ക​മ​ന്‍റ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ​ക്ക് അ​പ​മാ​ന​മാ​യി പോ​യ​തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും ന​ന്ദ​കു​മാ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.


അ​തേ​സ​മ​യം പോ​ലീ​സ് ഫേ​സ്ബു​ക്കി​ന് അ​യ​ക്കു​ന്ന ഇ​മെ​യി​ലി​ൽ മ​റു​പ​ടി മാ​സ​ങ്ങ​ൾ നീ​ളാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ്ത്രീ​ത്വ അ​പ​മാ​നി​ച്ച് പോ​സ്റ്റ് ഇ​ട്ട​തി​നാ​ണ് ന​ന്ദ​കു​മാ​റി​നെ​തി​രെ കേ​സ്. ജാ​മ്യം ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment