ജയ്പൂർ: രാജസ്ഥാനിൽ ഗർഭിണിയായ ആദിവാസി യുവതിയെ നഗ്നയാക്കി മർദിച്ച് റോഡിലൂടെ നടത്തി. പ്രതാപ്ഗഡിലെ നിചാൽ കോട്ട ഗ്രാമത്തിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും ചേർന്നാണ് ക്രൂരത കാട്ടിയത്.
യുവതി മറ്റൊരാൾക്കൊപ്പം കഴിഞ്ഞുവെന്നാരോപിച്ചായിരുന്നു പീഡനം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ഇതുസംബന്ധിച്ച ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതികൾ ഒളിവിലാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു.