കാട്ടാക്കട: 40 കിലോ ചന്ദനവുമായി മധ്യവയസ്കൻ വനം വകുപ്പിന്റെ പിടിയിൽ. പൂവാർ ഉച്ചക്കട കാക്കവിള പാറയിടവിള മണിയന്റെ (58)വീട്ടിൽ നിന്നാണ് ചാക്കിൽ നിറച്ചതും അല്ലാതെയുമുള്ള ചന്ദന മുട്ടികളും ചീളുകളും വനം വകുപ്പ് പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസർ എൽ.സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
15 ചന്ദനക്കഷണങ്ങളും രണ്ടു ചാക്ക് ചന്ദനചീളുകളുമാണുണ്ടായിരുന്നത്. വനപാലകർ സ്ഥലത്തെത്തുമ്പോൾ ചീളുകൾ ചാക്കിൽ നിറയ്ക്കുകയായിരുന്നു ഇയാൾ.
ചന്ദന മരത്തിന്റെ ഉറവിടത്തെക്കുറിച്ച് പ്രതി പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുറിക്കാൻ ഉപയോഗിച്ച വെട്ടുകത്തി, കൈവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പോലീസ് കണ്ടെടുത്തു.