സാധാരണ ഓണത്തിന് വീട്ടിലെ സദ്യയാണ് എനിക്ക് ഇഷ്ടം. പലതരം കറികള്‍ ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കുന്നതാണ് സന്തോഷം. അതാണ് എനിക്ക് ആഘോഷം.
ഇത്തവണ വിധു വിൻസെന്റ് നല്കിയ ഓണം ഓഫറില്‍ സജി വന്നാല്‍ മതി സദ്യ ഞാനൊരുക്കും എന്നതായിരുന്നു തലവാചകം. അല്പം പേടിയോടെയാണ് തല വച്ച് കൊടുത്തത്.
പക്ഷെ ഉള്ളതു പറയാമല്ലോ അവള് സദ്യ വാങ്ങിക്കാന്‍ തീരുമാനിച്ചത് എന്റെ ഭാഗ്യം. അവള് ഏര്‍പ്പാക്കിയ കെടിഡിസിയുടെ സ്പെഷല്‍ സദ്യ പ്രതീക്ഷയെക്കാള്‍ വളരെ മുകളിലായിരുന്നു.
ഗംഭീര സദ്യ! പായ്ക്കിംഗ് എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാത്തതിന് പ്രത്യേക നന്ദി.
വീട്ടിലെ സദ്യ എന്ന എന്റെ പഴഞ്ചന്‍ സങ്കല്‍പ്പത്തെ അവര്‍ തകര്‍ത്തെറിഞ്ഞു. ഒരു ബോക്സ് കൊണ്ട് രണ്ടു പേര്‍ക്ക് ഗംഭീരമായി കഴിക്കാം. ഇത് സ്ഥിരമായി ഒരുക്കുന്ന സദ്യയാണോ എന്നെനിക്കറിയില്ല. എന്നാലും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. -സജിത മഠത്തിൽ