കാമ്പസിലെ മെസിൽ ഭക്ഷണം ഉണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുക്കളയിൽ വൃത്തിഹീനമായി ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോയാണ് വിദ്യാർഥി രഹസ്യമായി പകർത്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയുടെ അടുക്കളയിൽ ചിത്രീകരിച്ചതായി അവകാശപ്പെടുന്ന ദൃശ്യങ്ങളാണിവ. കാലുകളുടെ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
വീഡിയോ സോഷ്യയിൽ മീഡിയയിലെത്തിയതോടെ ഭരണകൂടത്തെക്കുറിച്ചും വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള അതിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.
ഒരു വലിയ പാത്രത്തിനുള്ളിൽ ഒരാൾ നിൽക്കുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്. അയാൾ കാലുകൾ കൊണ്ട് ഉരുളക്കിഴങ്ങുകൾ പിഴിഞ്ഞെടുക്കുകയാണ്. ഞാൻ ഈ ഭക്ഷണം നാളെ മുതൽ കഴിക്കുന്നില്ല എന്ന് വിദ്യാർഥി പറയുന്നത് കേൾക്കാം.
‘ഹരിയാനയിലെ സോനിപഥിൽ ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ തയ്യാറാക്കുന്ന മെസ് ഫുഡിന്റെ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്. വൃത്തിഹീനമായ സാഹചര്യങ്ങളും സംശയാസ്പദമായ ഭക്ഷ്യ സുരക്ഷാ സമ്പ്രദായങ്ങളും കാണിക്കുന്ന വീഡിയോയിൽ വിദ്യാർഥികൾക്ക് ആഘാതമുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
വീഡിയോ കണ്ടപ്പോൾ, ആളുകൾ അവരുടെ രോഷവും നിരാശയും രൂക്ഷമായ കമന്റുകളിലൂടെ പ്രകടിപ്പിച്ചു.
Footage of mess food being prepared at O.P Jindal Global University Sonipath, Haryana has gone viral. Students are traumatized by the video, which shows unhygienic conditions and questionable food safety practices. pic.twitter.com/aXxZ2RNHSN
— AstroHealerPritam 𝕏 🇮🇳 (@AstroHealerPrit) August 29, 2023