യുവതിയെ ഉപദ്രവിച്ചതിന് ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.
ഭിവണ്ടി പ്രദേശത്തെ അമ്പഡ നിവാസികളായ യുവാവും കുടുംബവും 35 കാരിയായ യുവതിയോട് പണം ആവശ്യപ്പെടുകയും മാതാപിതാക്കളിൽ നിന്ന് പണം വാങ്ങാൻ വിസമ്മതിച്ചപ്പോൾ നിരന്തരമായ പീഡിപ്പിച്ചെന്നും ശാന്തി നഗർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും യുവതി പരാതിയിൽ പറയുന്നുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച യുവാവിനും മാതാപിതാക്കൾക്കും മറ്റ് നാല് കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.