വാഷിംഗ്ടൺ ഡിസി: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ.
എന്നാൽ, ചിൻപിംഗിനെ കാണാൻ പോകുകയാണെന്ന് ബൈഡൻ കൂട്ടിച്ചേർത്തു. എവിടെവച്ചാണു കൂടിക്കാഴ്ചയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ശനിയാഴ്ച ഡൽഹിയിൽ ആരംഭിക്കുന്ന ഉച്ചകോടിയിൽ ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാംഗ് ആയിരിക്കും പങ്കെടുക്കുകയെന്നാണ് ബെയ്ജിംഗ് അറിയിച്ചിരിക്കുന്നത്.
അരുണാചൽപ്രദേശും അക്സായിചിന്നും ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചതിൽ ഇന്ത്യയിൽ പ്രതിഷേധം ശക്തമായതിനിടെയാണ് ഷി ചിൻപിംഗ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന വാർത്തകൾ പുറത്തുവന്നത്.