അവകാശികളില്ലാത്ത പണം ബാങ്കുകളില്‍ കുമിഞ്ഞു കൂടുന്ന സാഹചര്യമുള്ളതിനാല്‍ ഉപഭോക്താക്കള്‍ അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്.
അവകാശികളില്ലാത്ത പണം കുന്നുകൂടുന്നത് ഒഴിവാക്കാന്‍ ഇതിലൂടെയാവുമെന്നും ധനമന്ത്രി പറഞ്ഞു.
ഭാവിയെക്കൂടി കണ്ടുകൊണ്ടാവണം ഉപഭോക്താക്കളുമായി ഇടപെടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
അവകാശികളുടെ പേരും വിലാസവും ഉറപ്പാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ബാങ്കുകളില്‍ മാത്രമായി 35,000 കോടിയിലേറെ രൂപയുടെ, അവകാശികളില്ലാത്ത പണമുണ്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഓഹരി വിപണിയിലെയും മറ്റു ധനകാര്യ സ്ഥാപനങ്ങളിലെയും പണം കൂടി ചേര്‍ക്കുമ്പോള്‍ ഇത് ഒരു ലക്ഷം കോടിയേലറെ വരുമെന്നാണ് കണക്ക്.