ചുരുങ്ങിയ സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് മമിത ബൈജു. സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് മമിത. നിവിൻ പോളി നായകനായ രമചന്ദ്രബോസ് ആൻഡ് കോയിൽ ആണ് മമിത ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.
ഈ അവസരത്തിൽ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മമിത.
ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് ദുൽഖർ സൽമാൻ അടുത്തിടെ പറഞ്ഞിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു താരം.
പേടി തോന്നാറുണ്ട്. കാരണം എനിക്കത് കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ടായാല്‍, രണ്ടാമത് അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ നമുക്കൊരു പേടിയുണ്ടാകും. അത് അനുഭവിച്ചവര്‍ക്ക് അറിയാം -മമിത പറയുന്നു.
ആളുകളെയാണോ കാമറയെയാണോ പേടിക്കേണ്ടത് എന്ന ചോദ്യത്തിനും മമിത മറുപടി പറയുന്നുണ്ട്. അക്കാര്യത്തിൽ ഞാന്‍ ഒട്ടും കോണ്‍ഷ്യസ് അല്ല. കാരണം കോണ്‍ഷ്യസ് ആയാല്‍ അത് എന്റെ മുഖത്ത് അറിയും.
എല്ലാവര്ക്കും ഉള്ളതൊക്കെ തന്നെയല്ലേ നമുക്കുമുള്ളൂ. അല്ലാതെ പ്രത്യേകിച്ച് എക്സ്ട്രാ ഫിറ്റിംഗ്സ് ഒന്നുമില്ലല്ലോ. ഞാന്‍ എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഡ്രസ് ആയിരിക്കും പ്രോഗ്രാമുകൾക്ക് പോകുമ്പോൾ ഇടുക.
ചിലപ്പോള്‍ തിക്കും തിരക്കുമൊക്കെ കാരണം സാരിയൊക്കെ മാറിപ്പോയെന്ന് വരാം. അതുപക്ഷെ പെട്ടെന്ന് എന്റെ ശ്രദ്ധയില്‍പെടില്ല. ശ്രദ്ധിച്ചാല്‍ നമ്മളത് ശരിയാക്കും. ചിലപ്പോള്‍ ശ്രദ്ധിക്കില്ല. അപ്പോള്‍ കാമറ അങ്ങോട്ട് തന്നെയാകും ഫോക്കസ് ചെയ്യുക. അതിനിപ്പോള്‍ എന്താണ് പറയുക? നമ്മള് എപ്പോഴും ഇതും നോക്കിയല്ലല്ലോ ഇരിക്കുന്നത് -മമിത പറയുന്നു.