കാക്കനാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് നീലേശ്വരം സ്വദേശിനിയായ 28 കാരിയുടെ പരാതിയിൽ കളമശേരി പളളിപ്പറമ്പിൽ വീട്ടിൽ ഗോകുൽ സുനിലിനെതിരേ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു. ഇന്നലെ രാത്രി എട്ടോടെയാണ് യുവതി പരാതി നൽകിയത്.
2023 ജനുവരി മാസത്തിലാണ് ഇൻസ്റ്റഗ്രാം വഴി ഇരുവരും അടുപ്പത്തിലാവുന്നത്.വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ മേയ് മാസം അഞ്ചിനും, 14നും ഇൻഫോപാർക്ക് പടിഞ്ഞാറേ ഗേറ്റിന് സമീപത്തുള്ള കളപ്പുരയ്ക്കൽ ഒയോ റൂമിൽ വച്ചും, ജൂൺ 30നും, ജൂലൈ ഒന്നിനും പടമുഗളിലുള്ള ബാൽബോവ റസിഡൻസിയിൽ വച്ചും തുടർന്ന് ജൂലൈ ഒൻപത് മുതൽ ഓഗസ്റ്റ് 25 വരെയും യുവതിയെ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
ഓഗസ്റ്റ് 25-ാം തീയതി പ്രതിയുടെ വാട്ട്സ് ആപ്പ് പ്രൊഫൈലിൽ കണ്ട പെൺകുട്ടി ഭാര്യയാണെന്ന് അറിഞ്ഞ് അതിനെകുറിച്ച് ചോദിച്ചപ്പോൾ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവതി ഇൻഫോപാർക്ക് പോലീസിനെ സമീപിക്കുകയായിരുന്നു.