കമിതാക്കളാണെന്ന് തെറ്റിദ്ധരിച്ച് സഹോദരനെയും സഹോദരിയെയും നാട്ടുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.
മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ രക്ഷാബന്ധൻ ദിനത്തിലാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
അതുൽ ചൗധരിയും സഹോദരിയും സതായ് റോഡിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് സമീപമുള്ള ചാട്ട്-ടിക്കിയ കടയിൽ നിൽക്കുമ്പോഴാണ് ആക്രമണം നടന്നത്.