കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അവസാന വിവരങ്ങൾ ലഭിച്ചപ്പോൾ പോളിംഗ് ശതമാനത്തില്‍ വർധന. ഇന്നലെ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പോളിംഗ് ശതമാനം 72.91 ആണെന്നായിരുന്നു അറിയിപ്പ്.
എന്നാൽ 74.27 ശതമാനം പോളിംഗ് നടന്നതായാണ് ഇലക്ഷൻ കമ്മീഷൻ ഇന്നു പുറത്തുവിട്ട വിവരം. പോസ്റ്റല്‍ വോട്ട് കൂടി ഉള്‍പ്പെടുത്തിയതാണ് ശതമാനം ഉയരാൻ കാരണം. 2,491 പോസ്റ്റല്‍ വോട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 74.84 ശതമാനമായിരുന്നു പോളിംഗ്. 0.57 ശതമാനം കുറവ്.
ആകെയുള്ള 1,76,412 വോട്ടര്‍മാരില്‍ പോസ്റ്റലിടക്കം 1,31,026 പേര് വോട്ട് ചെയ്തു. ഇവരിൽ 1,28,624 പേര് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. പുരുഷന്മാരുടെ വോട്ടിംഗ് ശതമാനം 74.4 ആണ്.
86,131 പേരില്‍ 64,084 പേര് വോട്ട് രേഖപ്പെടുത്തി. സ്ത്രീകളുടേത് 71.48 ശതമാനം. 90,277 പേരില്‍ 64,538 പേര് വോട്ട് ചെയ്തു. ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയവരുടെ കണക്കുപ്രകാരം 72.91 ശതമാനം.
വാകത്താനം പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് 74.15 ശതമാനം, കുറവ് അകലക്കുന്നത്തും 70.10 ശതമാനം. 2021 ഏറ്റവും ഉയര്‍ന്ന പോളിംഗ് മീനടത്തായിരുന്നു 80.76 ശതമാനം, കുറവ് അകലക്കുന്നത്തും 75.62.
2021 (74.84), 2016 (77.36), 2011 (74.44), 2006 (75.34), 2001 (75.37), 1996 (73.5), 1991 (76.99) എന്നിങ്ങനെയാണു മുന്‍വര്‍ഷങ്ങളിലെ വോട്ടിംഗ് ശതമാനം.
പോളിംഗ് ശതമാനം പ്രതീക്ഷിച്ചത്ര വരാത്തത് മുന്നണികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്. കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും പോളിംഗില്‍ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല എന്നതാണ് മുന്നണികളെ ചിന്താക്കുഴപ്പത്തിലാക്കുന്നത്.
അതേസമയം, യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ വിജയപ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. മറ്റന്നാൾ രാവിലെ എട്ടിനു കോട്ടയം ബസേലിയോസ് കോളജിലാണു വോട്ടെണ്ണല്‍.