മോഷണശ്രമത്തിനിടെ 25 കാരനെ കുത്തിക്കൊന്നതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സൽമാൻ എന്നയാളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഡൽഹിയിലാണ് സംഭവം.
പ്രതികൾ കൊള്ളയടിക്കാൻ ശ്രമിച്ചുവെന്നും എതിർത്തപ്പോൾ കുത്തിക്കൊലപ്പെടുത്തുകയും ഫോണും 500 രൂപയും തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പോലീസ് വിശദാംശങ്ങൾ നൽകി.
പ്രായപൂർത്തിയാകാത്ത ഒരു പ്രതി ഇപ്പോഴും ഒളിവിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.