കൊച്ചി: ഇന്ത്യയുടെ പേര് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായി നടന് ഹരീഷ് പേരടി.
ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണെന്നാണ് ഹരീഷ് കുറിച്ചത്.
വ്യക്തികള്‍ക്ക് മതവും പേരും മാറാന്‍ ഭരണഘടന അനുവാദം നല്കുന്ന രാജ്യത്ത്, രാജ്യത്തിന് മാത്രം പേര് മാറാന്‍ അനുവാദമില്ലാതിരിക്കുമോ എന്നും അങ്ങനെയാണെങ്കില്‍ അത് ജനാധിപത്യമാവില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.