കോവിഡ് വന്ന സമയം ഒരു ജോലിയുമില്ലാതെ വീട്ടിലിരിക്കുമ്പോഴാണ് ക്ലബ് ഹൗസില്‍ സംഭാഷണത്തിനായി ഒരു റൂം തുടങ്ങിയത്.
ഒരുപാട് പേര് ജോയിന്‍ ചെയ്തു. പല ആശയങ്ങളും പങ്കുവച്ചു. പലരും അവരുടെ തിരിച്ചറിയലുകള്‍ പറഞ്ഞു. ചിലരൊക്കെ പിന്നീട് ആ സംഭാഷണം അവസാനിച്ചപ്പോള്‍ മെസേജ് അയച്ചിരുന്നു.
ആത്മഹത്യ ചെയ്യാനിരിക്കുകയായിരുന്നു. ജീവിതം ഒരു ചര്‍ച്ചയിലൂടെ മാറിയെന്നും ചിലര്‍ പറഞ്ഞു. സൈക്കോളജി പഠിച്ചത് വെറുതെയായില്ല എന്നും ഇടയ്ക്ക് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ആ സമയം എനിക്ക് തോന്നി. -ലെന