ബൂ​ട്ട് ന​ക്കു​ന്ന​തും തോ​ക്ക് കാ​ട്ടു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ള്‍ ! സം​ഘ​പ​രി​വാ​റി​നെ​തി​രേ പു​തി​യ പു​സ്ത​കം

സ​നാ​ത​ന ധ​ര്‍​മ​ത്തെ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ ത​മി​ഴ്‌​നാ​ട് മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ അ​തേ ച​ട​ങ്ങി​ല്‍ പു​റ​ത്തി​റ​ക്കി​യ ഒ​രു പു​സ്ത​ക​ത്തി​നെ​തി​രെ സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം.

ത​മി​ഴ്നാ​ട് പ്രോ​ഗ്ര​സീ​വ് റൈ​റ്റേ​ഴ്സ് ആ​ര്‍​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ ഈ ​മാ​സം ര​ണ്ടി​നാ​ണ് ഉ​ദ​യ​നി​ധി വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

ഇ​തേ ച​ട​ങ്ങി​ല്‍ ‘ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ ആ​ര്‍​എ​സ്എ​സി​ന്റെ സം​ഭാ​വ​ന’ എ​ന്ന പു​സ്ത​കം ഉ​ദ​യ​നി​ധി പ്ര​കാ​ശ​നം ചെ​യ്തി​രു​ന്നു.

വ​ലി​യ പു​സ്ത​ക​മാ​ണെ​ങ്കി​ലും ര​ണ്ടു പേ​ജ് ഒ​ഴി​കെ​യെ​ല്ലാം ശൂ​ന്യ​മാ​ണി​തി​ല്‍. ബൂ​ട്ട് ന​ക്കു​ന്ന​തും തോ​ക്ക് കാ​ട്ടു​ന്ന​തു​മാ​യ 2 ചി​ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണു പു​സ്ത​ക​ത്തി​ലു​ള്ള​ത്.

മ​ഹാ​ത്മാ ഗാ​ന്ധി​യെ വ​ധി​ച്ച നാ​ഥു​റാം ഗോ​ഡ്സെ​യെ​യാ​ണു തോ​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന് ആ​ര്‍​എ​സ്എ​സ് ഒ​ന്നും സം​ഭാ​വ​ന ചെ​യ്തി​ട്ടി​ല്ലെ​ന്നു സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് ശൂ​ന്യ​മാ​യ പേ​ജു​ക​ളെ​ന്നും ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍ പ​റ​യു​ന്നു.

കോ​ണ്‍​ക്ലേ​വ് ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട് പ്രോ​ഗ്ര​സീ​വ് റൈ​റ്റേ​ഴ്സ് ഫോ​റ​മാ​ണ് പു​സ്ത​കം പു​റ​ത്തി​റ​ക്കാ​നു​ള്ള ആ​ശ​യം രൂ​പീ​ക​രി​ച്ച​ത്.

പു​സ്ത​ക​ത്തെ പ്ര​ശം​സി​ച്ച് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ല്‍ കു​റി​പ്പ് പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഡെ​ങ്കി​പ്പ​നി, കൊ​തു​കു​ക​ള്‍, മ​ലേ​റി​യ, കൊ​റോ​ണ വൈ​റ​സ് എ​ന്നി​വ​യെ​പ്പോ​ലെ സ​നാ​ത​ന​ധ​ര്‍​മ​ത്തെ​യും ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ച​ട​ങ്ങി​ല്‍ ഉ​ദ​യ​നി​ധി പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ മു​ന്ന​ണി​യി​ലേ​ത​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ ഉ​ദ​യ​നി​ധി​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​പ്പോ​ള്‍ കാ​ര്‍​ത്തി ചി​ദം​ബ​രം, പ്രി​യ​ങ്ക് ഖാ​ര്‍​ഗെ തു​ട​ങ്ങി​യ​വ​ര്‍ ഉ​ദ​യ​നി​ധി​യെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പ​ല​യി​ട​ങ്ങ​ളി​ലും ഹി​ന്ദു സം​ഘ​ട​ന​ക​ള്‍ ഉ​ദ​യ​നി​ധി​യ്‌​ക്കെ​തി​രേ കേ​സ് ന​ല്‍​കു​ക​യും ചെ​യ്തു.

Related posts

Leave a Comment