കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാല് വോട്ടുകള്‍ക്ക് മുന്നിലാണ്.
അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്ന് ചാണ്ടി ഉമ്മൻ. അയർക്കുന്നത് മാത്രം ലീഡ് 2,437. കോൺഗ്രസ് കേന്ദ്രങ്ങളെയും അമ്പരിപ്പിക്കുന്ന ലീഡ് അയർക്കുന്നത്ത്
യുഡിഎഫ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആവേശം തുടങ്ങി. ഉമ്മൻ ചാണ്ടിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം.