മാണ്ഡി: ഹിമാചൽപ്രദേശിൽ തുടർച്ചയായുണ്ടാകുന്ന ഉരുൾപൊട്ടലിനു കാരണം ജനങ്ങൾ മാംസം ഭക്ഷിക്കുന്നതിനാലെന്ന് ഐഐടി ഡയറക്ടർ. ഐഐടി മാണ്ഡി ഡയറക്ടർ ലക്ഷ്മിധർ ബെഹ്റയാണ് വിവാദ പ്രസ്താവന നടത്തിയത്.
തീർന്നില്ല, ക്ലാസെടുക്കുന്നതിനിടെ മാംസാഹാരം കഴിക്കില്ലെന്നു വിദ്യാർഥികളെക്കൊണ്ട് ബെഹ്റ പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് നിർത്തിയാൽ സംസ്ഥാനത്തെ പ്രളയക്കെടുതികൾ കുറയുമെന്നും അദ്ദേഹം തട്ടിവിട്ടു. നല്ല മനുഷ്യരാകാൻ മാംസാഹാരം ഉപേക്ഷിക്കണമെന്നും അദ്ദേഹം വിദ്യാർഥികളെ ഉപദേശിച്ചു.
വിവാദ പ്രസ്താവനയ്ക്കെതിരേ ലക്ഷ്മിധർ ബെഹ്റയ്ക്ക് സമൂഹമാധ്യമങ്ങളിൽ പൊങ്കാലയാണ്. ഇത്തരമൊരാളാണല്ലോ രാജ്യത്തെ ഉന്നതസ്ഥാപനമായ ഐഐടിയിൽ അധ്യാപകനെന്നത് ലജ്ജിപ്പിക്കുന്നെന്നും അടിയന്തരമായി ഇദ്ദേഹത്തെ പുറത്താക്കണമെന്നും ജനം പ്രതികരിച്ചു.