പു​തു​പ്പ​ള്ളി​ക്കാ​ർ ന​ല്ല​പോ​ലെ​യ​ങ്ങ് വി​ല​യി​രു​ത്തി; ഭൂരിപക്ഷം കണ്ടു ഞെട്ടി ഇടതുപക്ഷം; സഹതാപതരംഗത്തിനൊപ്പം ഭരണവിരുദ്ധവികാരവും


വി.​ ശ്രീ​കാ​ന്ത്
പു​തു​പ്പ​ള്ളി​യി​ലെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ ക്കുതി​പ്പ് ക​ണ്ടു ഞെ​ട്ട​ൽ മാ​റാ​തെ കി​ത​ച്ചൊ​തു​ങ്ങി ഇ​ട​തു​പ​ക്ഷം. വി​വാ​ദ​ങ്ങൾക്കെല്ലാം പ​രി​ഹാ​സ മേ​ന്പ​ടി​യോ​ടെ മ​റു​പ​ടി പ​റ​ഞ്ഞ് ഭ​ര​ണ​പ​ക്ഷ നേ​താ​ക്ക​ൾ കാ​ട്ടി​ക്കൂ​ടി​യതി​നെ​യെ​ല്ലാം പു​തു​പ്പ​ള്ളി​ക്കാ​ർ ന​ല്ല​പോ​ലെ​യ​ങ്ങ് വി​ല​യി​രു​ത്തി.

വോ​ട്ടെ​ണ്ണ​ല്ലി​ന്‍റെ തൊ​ട്ടു​മു​ന്പ് വ​രെ ഇ​ട​തു​പ​ക്ഷ ക്യാ​ന്പ് പ്ര​തീ​ക്ഷി​ച്ച നേ​രി​യ ഭൂ​രി​പ​ക്ഷ​മെ​ന്ന സ്വ​പ്നം ചാ​ണ്ടി ഉ​മ്മ​ൻ അ​ങ്ങ് ആ​കാ​ശം മു​ട്ടേ അ​നു​ഗ്ര​ഹാശി​സു​കളു​മാ​യി ഇ​രി​ക്കു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ല്ലാ​ണ്ടാ​ക്കി.

ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടു​ള്ള സ​ഹ​താ​പ​വും ഭ​ര​ണ​പ​ക്ഷ വി​ല​യി​രു​ത്ത​ലു​മെ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ കോ​ണ്‌​ഗ്ര​സ് ക​ണ​ക്കു കൂ​ട്ടി​യ മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് ചാ​ണ്ടി ഉ​മ്മ​ൻ എ​ത്തി.

ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഭൂ​രി​പ​ക്ഷം ക​ഴി​ഞ്ഞ ത​വ​ണ കു​ത്ത​നെ കു​റ​ച്ച ജെ​യ്ക് സി. തോമസ്, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നെ എ​ങ്ങ​നെ​യും പി​ടി​ച്ചു​കെ​ട്ടു​മെ​ന്നു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ക​ണ​ക്കുകൂ​ട്ട​ലുകൾ അ​ന്പേ പാ​ളി​.

ജ​നം കുത്തിയത് സർക്കാരിന്‍റെ ചങ്കിൽ
പോ​സ്റ്റ​ൽ വോ​ട്ട് മു​ത​ൽ അ​ങ്ങോ​ട്ട് ചാ​ണ്ടി ഉ​മ്മ​ൻ ക​യ​റി​യ ഭൂ​രി​പ​ക്ഷ​മ​ല ക​ണ്ട് ജെ​യ്ക് സി.​ തോ​മ​സ് ശ​രി​ക്കും ത​രി​ച്ചി​രു​ന്നി​ട്ടു​ണ്ടാ​വും. ഇ​ങ്ങ​നെ ഒ​രു തോ​ൽ​വി ജെ‍​യ്ക്കി​ന്‍റെ ചി​ന്ത​ക​ളി​ൽ പോ​ലും ഉ​ണ്ടാ​യി കാ​ണാ​ൻ ഇ​ട​യി​ല്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഭ​ര​ണ​പ​ക്ഷ മ​ന്ത്രി​മാ​രു​ടെ വ​ൻ​നി​ര ത​ന്നെ പു​തു​പ്പ​ള്ളി​യി​ലെ​ത്തി ജെ​യ്ക്കി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​തൊ​ന്നും ഫ​ലം ക​ണ്ടി​ല്ല.

സ​ഹ​താ​പത​രം​ഗ​ത്തി​ന് മു​ക​ളി​ലേ​ക്ക് ഭ​ര​ണ​പ​ക്ഷ വി​രു​ദ്ധ നി​ല​പാ​ട് തു​റ​ന്ന് കാ​ണി​ക്കാ​നു​ള്ള അ​വ​സ​രം പു​തു​പ്പ​ള്ളി ജ​ന​ത ന​ന്നാ​യി​ട്ട​ങ്ങ് വി​നി​യോ​ഗി​ച്ചു. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ വി​ലി​യി​രു​ത്ത​ലാ​കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​തൊ​ന്നും ജ​നം മ​റ​ന്നില്ല.

അ​തു​കൊ​ണ്ട് ത​ന്നെ ഭ​ര​ണ​പ​ക്ഷ ധാ​ർ​ഷ്‌​ട്യ​ത്തി​നെ​തി​രെ ജ​നം തി​ക​ഞ്ഞ ബോ​ധ​ത്തോ​ടെ വോ​ട്ട് കു​ത്തി. ആ ​കു​ത്ത് പി​ണ​റാ​യി സ​ർ​ക്കാരിന്‍റെ ച​ങ്കി​ൽ ത​റ​ച്ചി​രി​ക്കു​ക​യും ചെ​യ്തു.

അപ്പന്‍റെ വഴിയേ ചാണ്ടിയും
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ചാ​ര​ണ വേ​ദി​ക​ളി​ലു​ണ്ടാ​ക്കി​യ ഇ​ള​ക്ക​മൊ​ന്നും വോ​ട്ടി​ൽ പ്ര​തി​ഫ​ലി​ക്കാ​തെ വ​ന്ന​പ്പോ​ൾ‌ ഇ​ട​തു​പ​ക്ഷം അന്പേ പിന്നിലേക്കു പോ​യി. താ​ത്വി ക​മാ​യ അ​വ​ലോ​ക​ന​ങ്ങ​ൾ വ​ഴി ജെ​യ്ക് ചാ​ണ്ടി ഉ​മ്മ​നെ നി​ര​ന്ത​രം വെ​ല്ലു​വി​ളി​ച്ച​പ്പോ​ഴും ചാ​ണ്ടി എ​ന്നും ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മെ​ന്നു മാ​ത്രം ആ​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ന്നു.

അ​പ്പ​ന്‍റെ വ​ഴി​യെ താ​നും ജ​ന​ങ്ങ​ൾ​ക്ക് ഇ​ട​യി​ലേ​ക്ക് ത​ന്നെ​യെ​ന്ന് പ്ര​ചാ​ര​ണ വ​ഴി​യി​ൽ ഉ​ട​നീ​ളം ചാ​ണ്ടി ഉ​മ്മ​ൻ കാ​ട്ടി ത​ന്നു. ആ ​ഓ​ട്ടം പോ​ലു​ള്ള ന​ട​ത്ത​വും ചെ​രു​പ്പി​ടാ​തെ​യു​ള്ള പോ​ക്കു​മെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചാ​ണ്ടി ഉ​മ്മ​ന് ട്രോ​ൾ മ​ഴ ന​ൽ​കി​യ​പ്പോ​ഴും ചാ​ണ്ടി കു​ലു​ങ്ങി​യി​ല്ല. ചി​രി​ച്ച് കൊ​ണ്ട് മു​ന്നോ​ട്ട് പോ​യി. ആ ​മു​ന്നേ​റ്റം ത​ന്നെ​യാ​ണ് ചാ​ണ്ടി​യെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തും.

ലോക്സഭാ ഇലക്ഷൻ ഇടതിനു വെല്ലുവിളി
ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​ൻ കി​ട്ടി​യ അ​വ​സ​രം ജ​നം വി​നി​യോ ഗി​ക്കു​മെ​ന്ന് അ​ച്ചു ഉ​മ്മ​ൻ പ​റ​ഞ്ഞ​ത് അ​ച്ചട്ടാ​യി. ഭരണ പക്ഷത്തിനെതിരെ ജനവികാരം പെ​യ്തി​റ​ങ്ങി​യ പ​ക​ലാ​യി​രു​ന്നു പു​തു​പ്പ​ള്ളി​ക്കാ​ർ​ക്ക് ഇ​ന്ന്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ണ്ടി ഉ​മ്മ​ൻ വച്ച​ടി വ​ച്ച​ടി മു​ന്നേ​റി​യ​പ്പോ​ൾ ഇ​ട​ത് ക്യാ​ന്പ് മ​ര​വി​ച്ച മ​ട്ടാ​യി. വ​രു​ന്ന ലോ​ക്സ​ഭ ഇ​ല​ക്ഷ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് വ​ൻ വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന് ഇ​തോ​ടെ ഇ​ട​ത് ക്യാ​ന്പ് ഉ​റ​പ്പി​ച്ചി​ട്ടു​ണ്ടാ​ക​ണം.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം എ​ങ്ങു​മി​ല്ലാ​യെ​ന്നു​ള്ള മ​ന്ത്രി​മാ​രു​ടെ വീ​ന്പ​ള​ക്ക​ലി​നാ​ണ് പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ന​ത്ത അ​ടി ന​ൽ​കി​യ​ത്. ഇ​നി​യിപ്പോ​ൾ ന്യാ​യീ​ക​ര​ണം ക​ണ്ടു​പി​ടി​ക്കാ​നു​ള്ള അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ എ​ത്ര​യും വേ​ഗം കൂ​ടാ​നുള്ള തത്രപ്പാടിലായിരിക്കും ഇടതുപക്ഷം.

Related posts

Leave a Comment