ന്യൂയോർക്ക്: ഓപ്പണ്‍ കാലഘട്ടത്തിൽ ഗ്രാൻസ്ലാം ഫൈനലിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായമുള്ള താരം എന്ന ചരിത്രം കുറിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ.
യുഎസ് ഓപ്പണ്‍ പുരുഷ ഡബിൾസ് ഫൈനലിൽ പ്രവേശിച്ചതോടെയാണ് ബൊപ്പണ്ണ ചരിത്ര നേട്ടത്തിലെത്തിയത്. 43 വയസും ആറു മാസവും പ്രായമുള്ളപ്പോഴാണ് ബൊപ്പണ്ണ യുഎസ് ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ചത്.
43 വയസും നാലു മാസവും പ്രയമുള്ളപ്പോൾ ഗ്രാൻസ്ലാം ഫൈനൽ കളിച്ച മുൻ കനേഡിയൻ താരം ഡാനിയേൽ നെസ്റ്ററിന്റെ റിക്കാർഡാണ് ബൊപ്പണ്ണ തിരുത്തിയത്.
ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡെനും ചേർന്നുള്ള സഖ്യത്തിന്റെ യുഎസ് ഓപ്പണ്‍ ഫൈനൽ എതിരാളികൾ ബ്രിട്ടന്റെ ജോസ് സാലിസ്ബറിയും ഇന്ത്യൻ വംശജനായ അമേരിക്കൻ താരം രാജീവ് റാമുമാണ്.