ഏത് ഇന്ത്യൻ നഗരമോ സംസ്ഥാനമോ സന്ദർശിച്ചാലും വഴിയോരങ്ങളിൽ വിൽക്കുന്ന മധുരപലഹാരങ്ങൾ ഒന്ന് രുചിച്ചുനോക്കാൻ നമ്മൾ ആഗ്രഹിക്കും.വിദേശ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഡൽഹി സന്ദർശിക്കുമ്പോൾ അവരും തെരുവിലേക്കിറങ്ങി വിവിധ മധുരപലഹാരങ്ങൾ പരീക്ഷിക്കുന്നു.
അടുത്തിടെ ജി 20 ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ ഗൈ നിർ (@GuyNirIL) എന്ന ഇസ്രായേൽ വക്താവ് ഇന്ത്യൻ മധുരപലഹാരങ്ങളോടുള്ള തന്റെ ഇഷ്ടം പങ്കിട്ടു. ഒന്നുരണ്ട് മിഠായികൾ പരീക്ഷിക്കുകയും ചെയ്തു.
തന്റെ ട്വീറ്റിൽ ഡൽഹിയിൽ നിന്ന് കഴിച്ച ലഡുവിനെയും ജിലേബിയേയും കുറിച്ച് അദ്ദേഹം എഴുതി. #IndianSweetSupremacy എന്ന ഹാഷ്ടാഗും അദ്ദേഹം തന്റെ പോസ്റ്റിൽ ഉപയോഗിച്ചു. കൂടുതൽ സ്വാദിഷ്ടമായ ഇന്ത്യൻ മധുരപലഹാരങ്ങൾക്കായുള്ള തന്റെ അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശങ്ങൾ പങ്കിടാനും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
വ്യത്യസ്ത തരത്തിലുള്ള ഇന്ത്യൻ മധുരപലഹാരങ്ങളെ കുറിച്ച് നിരവധിപേർ അവരുടെ നിർദ്ദേശങ്ങൾ പകർന്നു. പോസ്റ്റിന് താഴെ നൂറുകണക്കിന് കമന്റുകൾ കാണാം. ഇന്ത്യയിലെ ഈ മധുരപലഹാരങ്ങൾ പരീക്ഷിക്കാൻ കുറഞ്ഞത് രണ്ട് മാസമെങ്കിലും വേണ്ടിവരുമെന്നും കമന്റു വന്നു.
"I experienced pure bliss today (literally)! 🌟 #IndianSweetSupremacy
— Guy Nir (@GuyNirIL) September 6, 2023
As a devoted foodie with an insatiable sweet tooth, I found my way to this delightful shop. The Jalebi and Laddu I savored? Absolutely mind-blowing! 😋
Now, I'm on a quest for more delectable Indian sweets.… pic.twitter.com/cKI852SWA3