തെരുവ് ഭക്ഷണ കച്ചവടക്കാരുടെ പ്രചോദനാത്മകമായ കഥകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇതിൽ വഡോദരയിൽ നിന്നുള്ള 20 വയസ്സുള്ള ഒരു ആൺകുട്ടിയാണ് ഇപ്പോഴത്തെ താരം. ഈ യുവ സംരംഭകന്റെ അവിശ്വസനീയമായ വേഗതയും പാചക വൈദഗ്ധ്യവും അമ്പരപ്പിക്കുന്ന വിധത്തിലാണ്. വൃത്തിയോടെയും ശുചിത്വത്തോടെയുമുള്ള പാചകം പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു.
വൈറൽ വീഡിയോയിൽ, കൊച്ചുകുട്ടിയായ രാഹുൽ മോർ പത്താം ക്ലാസിൽ പരാജയപ്പെട്ടതിൽ നിന്ന് സ്വന്തം ഭക്ഷണ ബിസിനസ്സ് ആരംഭിക്കുന്നതിലേക്കുള്ള പ്രചോദനാത്മകമായ യാത്ര പങ്കിട്ടു. പത്താം ക്ലാസിൽ തോറ്റതിന് ശേഷം വലിയ തിരിച്ചടി നേരിടേണ്ടി വന്നതിനെക്കുറിച്ച് അവൻ വെളിപ്പെടുത്തി.
ഇതിന് മുമ്പ് രാഹുൽ 3-4 വർഷം ജോലിചെയ്തു. വിജയകരമായ ഒരു ബിസിനസുകാരനാകുക എന്നതാണ് രാഹുലിന്റെ സ്വപ്നം. ഈ ഭക്ഷണശാല ആ ദിശയിലേക്കുള്ള ഒരു പടി കൂടിയാണ്.
“രാഹുൽ മോർ, വഡോദരയിൽ നിന്നുള്ള ഒരു 20 വയസ്സുകാരൻ. ഫ്രാങ്കി, സ്റ്റഫ്ഡ് നാൻ, ബർഗർ, പിസ്സ, ഗാർലിക് ബ്രെഡ് എന്നിവയും മറ്റും വിൽക്കുന്നു!! ശുചിത്വം 10/10. രുചി 9/10. പണത്തിന്റെ മൂല്യം 10/10. ഹംഗേഴ്സ് പ്ലേസ്, ഷോപ്പ് നമ്പർ 6 ശ്രീ ജല പാൻ, ഹംഗേഴ്സ് പ്ലേസ്, ബില്ലബോംഗ് സ്കൂളിന് എതിർവശത്ത്, വഡ്സർ പാലത്തിന് സമീപം, വഡോദര. സമയം: വൈകുന്നേരം 6 മുതൽ പുലർച്ചെ 2 വരെ,” ഇങ്ങനെ എല്ലാ വിവരങ്ങളും ഉൾപ്പെടുന്ന കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
1.2 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധിപേരാണ് രാഹുലിനെ അഭിനന്ദിച്ചെത്തിയത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക