യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിവസ്ത്രയായി ഉപേക്ഷിച്ചു; പ്രതികൾക്കായി തിരച്ചിൽ ശക്തം

യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം മ​ർ​ദി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റു​ക​യും ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ ഭി​ൽ​വാ​ര ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മൂ​ന്നു​പേ​രാ​ണ് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ത്താ​ഴം ക​ഴി​ഞ്ഞ് ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മൂ​ന്ന് പ്ര​തി​ക​ളും ചേ​ർ​ന്ന് യു​വ​തി​യു​ടെ വ​സ്ത്രം അ​ഴി​ച്ച് ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ അ​വ​ളെ ക​ണ്ട​പ്പോ​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ജീ​പ്പി​ന്‍റെ സീ​റ്റ് ക​വ​ർ കൊ​ണ്ട് ശ​രീ​രം പൊ​തി​ഞ്ഞ് യു​വ​തി​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ഭി​ൽ​വാ​ര​യി​ൽ നി​ന്നു​ള്ള അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ച്ചു. നി​ല​വി​ൽ ഭി​ൽ​വാ​ര എ​സ്പി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന പോ​ലീ​സ് സൂ​പ്ര​ണ്ട് വി​മ​ൽ സിം​ഗ് നെ​ഹ്‌​റ​യും ഗം​ഗാ​പൂ​രി​ൽ എ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി ഗം​ഗാ​പൂ​രി​ലെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ന് പു​റ​ത്ത് നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി യു​വ​തി​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് എ​ഫ്എ​സ്എ​ൽ സം​ഘം തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. യു​വ​തി​യു​ടെ പൊ​ട്ടി​യ വ​ള​ക​ളും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് സം​ഘം ക​ണ്ടെ​ടു​ത്തു. ​യു​വ​തി​യെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​താ​യി ഗം​ഗാ​പൂ​ർ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ല​ഭു​റാം ബി​ഷ്‌​നോ​യ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

 

Related posts

Leave a Comment