യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മെട്രോ സ്റ്റേഷനു സമീപമാണ് 45 കാരിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ഡൽഹി അംബേദ്കർ നഗർ സ്വദേശിനിയായ പിങ്കി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ക്ലാർക്കായി ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് യുവതിയുടെ മകൾ അംബേദ്കർ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പിന്നീട് ശനിയാഴ്ച നോളജ് പാർക്ക് മെട്രോ സ്റ്റേഷനു സമീപം പിങ്കിയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഗ്രേറ്റർ നോയിഡ പോലീസിന് വിവരം ലഭിച്ചു.
അന്വേഷണത്തിൽ, നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലെ ഓഫീസിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് യുവതിയെ അവസാനമായി കണ്ടതെന്ന് കണ്ടെത്തി. ഓഫീസ് ജീവനക്കാരും ശനിയാഴ്ച അവരുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അവർ പോയെന്നാണ് ലഭിക്കുന്ന വിവരമെന്ന് പോലീസ് പറഞ്ഞു.