രാജസ്ഥാനിലെ ജലവാർ ജില്ലയിൽ ഇടിമിന്നലേറ്റ് 50 വയസുകാരൻ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ബാരൻ ജില്ലയിലെ ബെജാജ്പൂർ സ്വദേശിയായ ഹരിശങ്കറാണ് മരിച്ചത്.
ബാരനിൽ നിന്നുള്ള ഒരു കൂട്ടം വിനോദസഞ്ചാരികൾ പ്രദേശത്ത് സന്ദർശനം നടത്തുന്നതിനിടെ വൈകുന്നേരം 4.30 ഓടെയാണ് ഇടിമിന്നലേറ്റതെന്ന് എസ്എച്ച്ഒ (സരോള) കോമൾ പ്രസാദ് പറഞ്ഞു.
വിനോദസഞ്ചാരികളിൽ ഒരാളായ ഹരിശങ്കർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണെന്ന് എസ്എച്ച്ഒ അറിയിച്ചു.
പരിക്കേറ്റവരിൽ നാലുപേർ ബാരനിൽ നിന്നുള്ളവരാണ്, ഒരാൾ ജലവാർ സ്വദേശിയാണ്, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.