ആ ​റി​ക്കാ​ർ​ഡ് നീ ​ബ്രേ​ക്ക് ചെ​യ്യു​മോ എ​ന്ന് മമ്മൂട്ടി; കിടിലൻ മറുപടി നൽകി ധ്യാൻ

ഞാ​ൻ ജ​യി​ല​ർ സി​നി​മ ഷൂ​ട്ട് ചെ​യ്യു​മ്പോ​ൾ അ​പ്പു​റ​ത്ത് ന​ൻ​പ​ക​ൽ നേ​ര​ത്തി​ന്‍റെ ഷൂ​ട്ട് ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കു​റ​ച്ചു ദി​വ​സ​മാ​യി​ട്ട് മ​മ്മൂ​ട്ടി അ​ങ്കി​ൾ അ​പ്പു​റ​ത്ത് റൂ​മി​ൽ ഉ​ണ്ടെ​ന്ന് എ​നി​ക്ക് അ​റി​യാം.

പ​ക്ഷേ ഞാ​ൻ ഷൂ​ട്ടി​ൽ തി​ര​ക്കാ​യ​തുകൊ​ണ്ട് കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​വ​ൻ ഇ​വി​ടെ ഉ​ണ്ട​ല്ലോ ഇ​ത്ര​യും ദി​വ​സ​മാ​യി​ട്ട് കാ​ണാ​ൻ വ​ന്നി​ല്ല​ല്ലോ എ​ന്ന് മ​മ്മൂ​ക്ക പ​റ​ഞ്ഞ​താ​യ​റി​ഞ്ഞു. അ​ങ്ങ​നെ ഒ​രു ദി​വ​സം ഞാ​ൻ ഷൂ​ട്ടൊ​ക്കെ ക​ഴി​ഞ്ഞ് കാ​ണാ​ൻ ചെ​ന്നു.

ആ​ന്‍റോ ജോ​സ​ഫ് ചേ​ട്ട​നാ​ണ് എ​ന്നെ മ​മ്മൂ​ക്ക​യു​ടെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്. പ്രൊ​ഡ്യൂ​സ​ർ അ​സോ​സി​യേ​ഷ​ൻ നി​ല​നി​ന്നു പോ​കു​ന്ന​തി​ന് കാ​ര​ണ​ക്കാ​ര​നാ​ണ് ഞാ​നെ​ന്നാ​ണ് മ​മ്മൂ​ക്ക​യ്ക്ക് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ആ​ന്‍റോ ചേ​ട്ട​ൻ പ​റ​ഞ്ഞ​ത്.

കാ​ര​ണം പു​തി​യ കു​റെ നി​ർ​മാ​താ​ക്ക​ൾ അ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യ​ല്ലേ. അ​വി​ടെ വ​ച്ച് മ​മ്മൂ​ട്ടി അ​ങ്കി​ൾ എ​ന്നോ​ട് ഈ ​വ​ർ​ഷം എ​ത്ര സി​നി​മ​യാ​യെ​ന്ന് ചോ​ദി​ച്ചു.

ഒ​രു എ​ട്ടെ​ണ്ണം ആ​യെ​ന്ന് ഞാ​ൻ മ​റു​പ​ടി ന​ൽ​കി. എ​നി​ക്കൊ​രു റി​ക്കാ​ർ​ഡ് ഉ​ണ്ടാ​യി​രു​ന്നു. 84 ലോ 86 ​ലോ ആ​ണ്, 34 പ​ടം. ആ ​റി​ക്കാ​ർ​ഡ് നീ ​ബ്രേ​ക്ക് ചെ​യ്യു​മോ എ​ന്ന് ചോ​ദി​ച്ചു. എ​ന്താ​യാ​ലും ഞാ​ൻ അ​തി​ന് ശ്ര​മി​ക്കു​ന്നു​ണ്ട്.
– ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

Related posts

Leave a Comment