പാക്കിസ്ഥാൻ x ഇന്ത്യ ഏകദിന ചരിത്രത്തിൽ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് കോഹ്ലിയും രാഹുലും ചേർന്ന് മൂന്നാം വിക്കറ്റിൽ നേടിയ 233 നോട്ടൗട്ട്.
1996ൽ സിദ്ദുവും സച്ചിൻ തെണ്ടുൽക്കറും ചേർന്ന് 231 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
ഏകദിനത്തിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നലെ നേടിയ 356/2. 2005ൽ വിശാഖപട്ടണത്തുവച്ചും 356 റണ്‍സ് ഇന്ത്യ നേടിയിരുന്നു.
അന്ന് ഒന്‍പത് വിക്കറ്റ് നഷ്ടത്തിലായിരുന്നു പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ 356 റണ്‍സ് നേട്ടം.