തിരുവനന്തപുരം: സോളാര്‍ കേസില്‍ ഗൂഢാലോചനയില്ലെങ്കില്‍ പിന്നെ എന്താണ് നടന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎൽഎ. ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താൻ നേരത്തെ വിശ്വസിച്ചിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മുഖ്യമന്ത്രി പദവിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ താഴെയിറക്കുകയെന്ന ലക്ഷ്യത്തിനൊപ്പം വ്യക്തിപരമായി അദ്ദേഹത്തെ തേജോവധം ചെയ്യുക കൂടിയായിരുന്നു.
ഒരു കെട്ടുകഥയെടുത്ത് രാവിലേയും രാത്രിയും വാര്‍ത്തയാക്കി ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കോണ്‍ഗ്രസിലെ ഒരു നേതാവിനും ഇതില്‍ പങ്കില്ലെന്നും പാർട്ടിയിൽ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് രണ്ടിനേയും കൂട്ടിക്കുഴക്കുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.
സഭയില്‍ പിടിച്ചുനില്ക്കാന് വേണ്ടിയാണ് ഭരണപക്ഷം ഇങ്ങനെയൊക്കെ പറയുന്നത്. അപ്പ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്നത് കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ്.
പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ചിട്ടേ സിബിഐ റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുമോയെന്ന കാര്യത്തിൽ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ.
ഒന്നുമില്ലാത്ത ഒരു കേസിന്റെ പുറത്ത് എത്രരൂപയാണ് ചെലവഴിച്ചിരിക്കുന്നത്. സര്‍ക്കാരിന്റേയും ജനങ്ങളുടേയും പൈസ അല്ലേ- ചാണ്ടി ഉമ്മന്‍ പറഞ്ഞു.