പഴങ്ങൾ നല്ലതോ ചീത്തയോ എന്നറിയാൻ ഇതാ ഒരു പുതിയ മാർഗം; വൈറലായ് വീഡിയോ

തി​ര​ക്കേ​റി​യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ന്നോ വ​ഴി​യോ​ര സ്റ്റാ​ളു​ക​ളി​ൽ നി​ന്നോ ആ​ക​ട്ടെ, പ​ഴ​ങ്ങ​ൾ വാ​ങ്ങു​ക എ​ന്ന​ത് ദൈ​നം​ദി​ന ജോ​ലി​യാ​ണ്. പ​ക്ഷേ, ഇ​വി​ടെ ഒ​രു ട്വി​സ്റ്റ് ഉ​ണ്ട് – ചി​ല​പ്പോ​ൾ പു​റം ഭാഗം ന​ല്ല​തെ​ന്ന് തോ​ന്നി വാ​ങ്ങി​യ പ​ഴ​ങ്ങ​ൾ വി​ചാ​രി​ച്ച​ത്ര ന​ന്നാ​യി​രി​ക്കി​ല്ല. 

പ​ഴ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കാ​യി ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ ഇ​വി​ടെ​യു​ണ്ട്. ഒ​രു പ​ഴ​ത്തി​ന്‍റെ ബാ​ഹ്യ​രൂ​പം പ​രി​ശോ​ധി​ച്ച് അ​തി​ന്‍റെ ഗു​ണ​നി​ല​വാ​രം മ​ന​സ്സി​ലാ​ക്കു​ന്ന​തി​നു​ള്ള എ​ളു​പ്പ​വ​ഴി​ക​ളാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. 

ശ​രി​യാ​യ അ​വോ​ക്കാ​ഡോ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വ​ഴി​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ അ​വോ​ക്കാ​ഡോ​യി​ൽ നി​ന്ന് ത​ണ്ട് നീ​ക്കം ചെ​യ്തു. അ​തി​ന്‍റെ ഉ​ൾ​വ​ശം മ​ഞ്ഞ​നി​റ​ത്തി​ലാ​യി​രു​ന്നു. ഇ​ത് അ​വോ​ക്കാ​ഡോ പ​ഴു​ക്കാ​ത്തില്ലെന്ന് സൂ​ചി​പ്പി​ക്കു​ന്നു.

ര​ണ്ടാ​മ​ത്തെ അ​വോ​ക്കാ​ഡോ​യു​ടെ ഉ​ൾ​വ​ശം ഇ​രു​ണ്ട ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള​താ​യി​രു​ന്നു. ഇ​ത്  കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നെ സൂ​ചി​പ്പി​ക്കു​ന്നു. അ​വ​സാ​ന​മാ​യി  മൂ​ന്നാ​മ​ത്തെ അ​വോ​ക്കാ​ഡോ​യു​ടെ   അ​ക​ത്തെ ഭാ​ഗം പ​ച്ച നി​റ​ത്തി​ലാ​യ​തി​നാ​ൽ അ​ത് തി​ക​ച്ചും പാ​ക​മാ​യെ​ന്നും ക​ഴി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. 

പൈ​നാ​പ്പി​ളി​ന്‍റെ കാ​ര്യം വ​രു​മ്പോ​ൾ നി​റ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​ഴു​ത്ത​വ​യെ തി​രി​ച്ച​റി​യു​ന്ന​ത്. പ​ച്ച നി​റ​ത്തി​ലു​ള്ള പൈ​നാ​പ്പി​ളി​ന് പ​ക​രം ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള പൈ​നാ​പ്പി​ളാ​ണ് ക​ഴി​ക്കാ​ൻ ന​ല്ല​ത്. ഇ​ത് തി​ക​ച്ചും പ​ഴു​ത്ത​താ​ണ്. 

“വ്യ​ത്യ​സ്ത പ​ഴ​ങ്ങ​ൾ എ​ങ്ങ​നെ തി​ര​ഞ്ഞെ​ടു​ക്കാം?” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്.

5.2 മി​ല്യ​ൺ വ്യൂ​സു​മാ​യി വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഹി​റ്റാ​യി. എ​ന്നാ​ൽ ഇ​ങ്ങ​നെ ​പ​രി​ശോ​ധി​ച്ച് വാ​ങ്ങാ​തെ തി​രി​കെ വ​യ്ക്കു​ന്ന അ​വോ​ക്കാ​ഡോ​യെ  ചീ​ഞ്ഞ് പേ​കു​മെ​ന്നുള്ള വിമർശനങ്ങളും വീഡിയോയ്ക്ക് വന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment