ഹെന്ന ടാറ്റു ചെയ്ത ഏഴു വയസുകാരിയ്ക്ക് പൊള്ളലേറ്റു.കഴിഞ്ഞ മാസം തുർക്കിയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ തന്റെ ഏഴ് വയസുള്ള മകൾ മട്ടിൽഡ ഹോട്ടലിൽ വച്ച് ചിത്രശലഭത്തിന്റെ ടാറ്റു അടിച്ചതായി കിർസ്റ്റി ന്യൂട്ടൺ ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ ചിത്രശലഭത്തിന്റെ രൂപത്തിൽ പൊള്ളലേൽക്കുകയാണ് ചെയ്തത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ അമ്മയാണ് സംഭവത്തെ കുറിച്ച് ഫെയ്സ് ബുക്കിൽ കുറിച്ചത്.
നാല് പേരടങ്ങുന്ന കുടുംബം അവധി കഴിഞ്ഞ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയതോടെയാണ് അസ്വസ്ഥതകൾ ആരംഭിച്ചത്. തൊട്ടുപിന്നാലെ, പെൺകുട്ടിയുടെ ടാറ്റൂ ചെയ്ത ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുകയും ചുവന്ന് വരുകയും ചെയ്തു.
പൊള്ളലേറ്റ് രക്തം വരാൻ തുടങ്ങിയപ്പോഴാണ് അമ്മ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയ്ക്ക് അലർജിയുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.