വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരേ ഇംപീച്ച്മെന്റ് അന്വേഷണം. പ്രതിപക്ഷ റിപ്പബ്ലിക്കൻ നേതാവും യുഎസ് സ്പീക്കറുമായ കെവിൻ മക്കാർത്തി ഇതിന് അനുമതി നല്കി.
നികുതിവെട്ടിപ്പ് കേസ് നേരിടുന്ന മകൻ ഹണ്ടർ ബൈഡന്റെ ബിസിനസ് ഇടപാടുകളിലൂടെ പ്രസിഡന്റ് ബൈഡൻ നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്നാണ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്മാർ അന്വേഷിക്കുന്നത്.
ഇംപീച്ച്മെന്റ് അന്വേഷണം ആരംഭിക്കുന്നതോടെ ബൈഡന്റെയും മകന്റെയും അക്കൗണ്ട് വിവരങ്ങൾ അന്റ്വേഷണക്കമ്മിറ്റി പരിശോധിക്കും.
റിപ്പബ്ലിക്കൻ നേതാവും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെതിരേ ക്രിമിനൽ കേസുകൾ ചുമത്തിയതിനു പിന്നാലെയാണ് ബൈഡനെതിരേ ഇപീച്ച്മെന്റ് നീക്കം. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ ബൈഡനും ട്രംപും ഏറ്റുമുട്ടാനാണു സാധ്യത.