ഈ ദീപാവലി പടക്കങ്ങളില്ലാതെ; പടക്കങ്ങളുടെ വിൽപനയ്ക്കും ഉപയോഗത്തിനും വീണ്ടും നിരോധനം

ദീ​പാ​വ​ലി​ക്ക് മു​ന്നോ​ടി​യാ​യി ത​ല​സ്ഥാ​ന​ത്ത് എ​ല്ലാ​ത്ത​രം പ​ട​ക്ക​ങ്ങ​ളു​ടെ​യും നി​ർ​മ്മാ​ണം, വി​ൽ​പ്പ​ന, സം​ഭ​ര​ണം, ഉ​പ​യോ​ഗം എ​ന്നി​വ​യ്ക്ക് നി​രോ​ധ​നം വീ​ണ്ടും ഏ​ർ​പ്പെ​ടു​ത്താ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച തീ​രു​മാ​നി​ച്ചു.

ശൈ​ത്യ​കാ​ല​ത്ത് മ​ലി​നീ​ക​ര​ണ തോ​ത് കു​റ​യ്ക്കു​ന്ന​തി​നു​ള്ള ക​ർ​മ്മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് പ​രി​സ്ഥി​തി മ​ന്ത്രി ഗോ​പാ​ൽ റാ​യ് പ​റ​ഞ്ഞു.

അ​തി​നാ​ൽ ഈ ​വ​ർ​ഷ​വും പ​ട​ക്കം നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്ന് റാ​യ് പ​റ​ഞ്ഞു. ദീ​പാ​വ​ലി സ​മ​യ​ത്ത് ഡ​ൽ​ഹി​യി​ലെ അ​പ​ക​ട​ക​ര​മാ​യ മ​ലി​നീ​ക​ര​ണ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ​യും എ​ല്ലാ​ത്ത​രം പ​ട​ക്ക​ങ്ങ​ളു​ടെ​യും നി​ർ​മ്മാ​ണം, സം​ഭ​ര​ണം, വി​ൽ​പ്പ​ന, ഉ​പ​യോ​ഗം എ​ന്നി​വ​യ്ക്ക് സ​മ്പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു.​ ന​ഗ​ര​ത്തി​ൽ നി​രോ​ധ​നം ന​ട​പ്പാ​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സി​ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കു​മെ​ന്നും റാ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു. 

ദീ​പാ​വ​ലി ദി​ന​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ച്ചാ​ൽ ആ​റു​മാ​സം വ​രെ ത​ട​വും 200 രൂ​പ പി​ഴ​യും ല​ഭി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ പ​ട​ക്ക​ങ്ങ​ളു​ടെ ഉ​ൽ​പ്പാ​ദ​നം, സം​ഭ​ര​ണം, വി​ൽ​പ​ന എ​ന്നി​വ​യ്ക്ക് 5000 രൂ​പ വ​രെ പി​ഴ​യും, സ്‌​ഫോ​ട​ക​വ​സ്തു നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 9 ബി ​പ്ര​കാ​രം മൂ​ന്ന് വ​ർ​ഷം ത​ട​വും ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

 

 

 

Related posts

Leave a Comment