തിരുവനന്തപുരം: കോഴിക്കോട്ട് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.
നിപ രോഗിയുമായി സന്പർക്കം പുലർത്തിയവരുടെ റൂട്ട് മാപ്പ് തയാറാക്കാനുള്ള നടപടികൾ കൈക്കൊണ്ടി ട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു. രോഗ വ്യാപനം ചെറുക്കാനായി കണ്ടെ യ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ പ്രതിരോധ നടപടികൾ കൈക്കൊണ്ടട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് കോഴിക്കോട്ടെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിദഗ്ധ സംഘം മൊബൈൽ ലാബ് ഉൾപ്പെടെ സജ്ജമാക്കി കുടുതൽ പരിശോധനകൾ നടത്തുമെന്നും വീണാ ജോർജ് നിയമസഭയെ അറിയിച്ചു.
ഐസൊലേഷനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡിൽ 75 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ചെന്നെയിൽ നിന്ന് പകർച്ച വ്യാധി പ്രതിരോധ സംഘം എത്തും.
ആന്റെ ബോഡി ലഭ്യമാക്കുന്നതിന് ഐസിഎമ്മാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിമാനമാർഗമാണ് മരുന്ന് എത്തിക്കുന്നതെന്നും മന്ത്രി സഭയിൽ പറഞ്ഞു.
കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്നാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലായിരുന്നു നിപ പരിശോധിക്കാൻ തീരുമാനിച്ചത്.അതേ സമയം കോഴിക്കോട്ട് നിപ ബാധയെ തുടർന്ന് കണ്ടെ യ്ൻമെന്റ് സോണാക്കിയ പ്രദേശത്തെ കുട്ടികൾക്ക് പഠനം മുടങ്ങാതിരിക്കാൻ ഓണ്ലൈൻ ക്ലാസ് സജ്ജമാക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകളെയാണ് കണ്ടെ യ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.