ആളുകൾ കരിഷ്മയുടെ അനിയത്തിയായി എന്നെ തിരിച്ചറിയാൻ തുടങ്ങിയത് എന്നെ സഹായിച്ചെന്ന് തോന്നുന്നു. ആദ്യ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത്, 1998 ലോ 99-ലോ ഒക്കെ തന്നെ കരിഷ്മയുടെ സഹോദരി അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു.
അവൾ വിത്ത് വിതച്ചു, അതിൽ നിന്ന് ഞാൻ ഒരുപാട് കൊയ്തു. സെറ്റിൽ അവളോടൊപ്പം എത്തിയതിനാൽ ഒരുപാട് എക്സ്പോഷർ സംഭവിച്ചു.
അതിനെല്ലാം ഞാൻ അവൾക്ക് ക്രെഡിറ്റ് നൽകണം. പൂച്ചക്കണ്ണുള്ള നടിമാർക്ക് ഒരിക്കലും വലിയ താരങ്ങളാകാൻ കഴിയില്ലെന്ന് പലരും പറഞ്ഞു, അതുകൊണ്ട് അവളെ കാസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു. കപൂർ കുടുംബത്തിൽനിന്നുള്ള ആളെന്ന രീതിയിലുള്ള വിലക്കുകളും അവൾക്കുണ്ടായിരുന്നു.
എന്നാൽ അവൾ അതിനെയെല്ലാം തകർത്തു. അവളുടെ സമർപ്പണവും കഠിനാധ്വാനവും കൊണ്ട് അവൾ ഏറെ മുന്നോട്ട് പോയി. -കരീന കപൂർ