ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ കൂ​ടു​ത​ൽ സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടും; കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം യോ​ഗം 24ന്


സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്താ​നും ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്കു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ഗം 24ന് ​കോ​ട്ട​യ​ത്ത് ചേ​രും.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി ഫാ​ക്ട​റാ​ണ് പ്ര​തി​ഫ​ലി​ച്ച​തെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം പാ​ർ​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി പ്ര​തി​ക​രി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ വോ​ട്ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ അ​യ​ര്‍​ക്കു​ന്നം, അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് നി​ര്‍​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള​ത്. ഇ​വി​ടെ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ വോ​ട്ടു​ക​ള്‍ ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​ക്കു കു​റ​വാ​ണ്.

എ​ന്നാ​ല്‍ വോ​ട്ടു കു​റ​ഞ്ഞ​ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​തി​നാ​ലാ​ണെ​ന്ന് സി​പി​എം ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല.ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്. സ​ര്‍​ക്കാ​രി​നെ​തി​രെ​യു​ള​ള വി​ധി​യെ​ഴു​ത്തും പു​തു​പ്പ​ള്ളി​യി​ലു​ണ്ടാ​യി എ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ നി​ല​പാ​ട് എ​ന്നാ​ല്‍ ഇ​ക്കാ​ര്യം പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നു മാ​ത്രം.

പു​തു​പ്പ​ള്ളി ഫ​ല​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​രി​ലും മു​ന്ന​ണി​യി​ലും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഉ​ന്ന​താ​ധി​കാ​ര സ​മി​തി ച​ര്‍​ച്ച ചെ​യ്യും.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ന്‍ ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രു​ത്ത് എ​ത്തി​യ ജോ​സ് കെ. ​മാ​ണി​യും പാ​ര്‍​ട്ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ എ​ന്നി​വ​രു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി.

കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സീ​റ്റു​ക​ള്‍ സം​ബ​ന്ധി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു. നി​ല​വി​ല്‍ സി​റ്റിം​ഗ് സീ​റ്റാ​യ കോ​ട്ട​യ​ത്തി​നു പു​റ​മേ ര​ണ്ടു സീ​റ്റു​ക​ള്‍ കൂ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി സീ​റ്റു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ര്‍​ട്ടി​യു​ടെ ശ​ക്തി കേ​ന്ദ്ര​മാ​ണ് കോ​ട്ട​യം. നി​ല​വി​ല്‍ സി​റ്റിം​ഗ് സീ​റ്റു​മാ​ണ് കോ​ട്ട​യം. പാ​ര്‍​ട്ടി​യു​ടെ മൂ​ന്ന് എം​എ​ല്‍​എ​മാ​രു​ടെ മ​ണ്ഡ​ലം ഉ​ള്‍​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭ മ​ണ്ഡ​ലം ഉ​റ​പ്പാ​യും വേ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് നേ​താ​ക്ക​ള്‍ സി​പി​എ​മ്മി​നെ അ​റി​യി​ച്ച​ത്. ഇ​വി​ടെ പാ​ര്‍​ട്ടി​ക്കു​ള്ള വി​ജ​യ സാ​ധ്യ​ത ജോ​സ് കെ. ​മാ​ണി​യും സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജും നേ​താ​ക്ക​ളെ ധ​രി​പ്പി​ച്ചു.

കോ​ട്ട​യം ക​ഴി​ഞ്ഞാ​ല്‍ പാ​ര്‍​ട്ടി​യു​ടെ ശ​ക്തി കേ​ന്ദ്ര​മാ​യ ഇ​ടു​ക്കി സീ​റ്റി​നു​ള്ള അ​വ​കാ​ശ​വാ​ദ​വും പാ​ര്‍​ട്ടി ഉ​ന്ന​യി​ച്ചു. എ​ന്നാ​ല്‍ ഇ​വി​ടെ പൊ​തു സ്വ​ത​ന്ത്ര​നെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സി​പി​എം. ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റെ മു​ന്നോ​ട്ടു പോ​കു​ക​യും ചെ​യ്തു.

സി​പി​എം ത​ങ്ങ​ളു​ടെ നി​ല​പാ​ട് കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ അ​റി​യി​ച്ച​താ​യ​ണ് സൂ​ച​ന. പാ​ര്‍​ട്ടി​യു​ടെ മ​ന്ത്രി ഇ​ടു​ക്കി ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ്. ചാ​ല​ക്കു​ടി ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ പാ​ര്‍​ട്ടി​യു​ടെ വി​ജ​യ സാ​ധ്യ​ത​യും വോ​ട്ടു​ക​ണ​ക്കും നേ​താ​ക്ക​ള്‍ സി​പി​എ​മ്മി​നെ ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. ക്രൈ​സ്ത​വ വോ​ട്ടു​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​യ മ​ണ്ഡ​ല​മാ​ണ് ചാ​ല​ക്കു​ടി. ഇ​വി​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ല്ല വോ​ട്ട് ബാ​ങ്കു​ണ്ടെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍.

Related posts

Leave a Comment