മസ്കത്ത്: ഒമാനില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. അൽ ദാഹിറ ഗവര്‍ണറേറ്റിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടിയത്.
പൊതുധാർമികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. കൂടാതെ രാജ്യത്തെ വിദേശ കുടിയേറ്റ സ്ഥിരതാമസനിയമം ലംഘിച്ചതിനെതിരേയും ഇവർക്കെതിരേ കേസെടുത്തു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അൽ ദഖിലിയ ഗവർണറേറ്റിൽ ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകളെ സദാചാരവിരുദ്ധ പ്രവർത്തനത്തിന് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കുവൈറ്റില്‍ നിയമലംഘകരും വിവിധ പ്രദേശങ്ങളില്‍ താമസ മാനദണ്ഡങ്ങൾ ലംഘിച്ചവരുമായ 248 പ്രവാസികളെ പിടികൂടി.