കൊച്ചി: ഇടപ്പള്ളിയിൽ എംഡിഎംഎ കൈവശം വച്ച യുവാവും യുവതിയും പിടിയിൽ. പച്ചാളം ഷൺമുഖപുരം സ്വദേശി വിഷ്ണു സജനൻ(25), ഞാറക്കൽ എടവനക്കാട് സ്വദേശി ആതിര(22) എന്നിവരാണ് അറസ്റ്റിലായത്.
ഇടപ്പള്ളി അമൃത ആശുപത്രിക്ക് സമീപത്തുള്ള ഓറഞ്ച് ബേ ലോഡ്ജിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽനിന്നും 1.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ എസിപി സി. ജയകുമാറിന്റെ നിർദേശമനുസരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.