പ​ത്താം ക്ലാ​സു​കാ​ര​നെ വ​ണ്ടി​യി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; പോ​ലീ​സിന് വീഴ്ച ഉണ്ടായോ‍? അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​വ്


കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ലി​ൽ പ​ത്താം ക്ലാ​സു​കാ​ര​നെ വ​ണ്ടി​യി​ടി​ച്ച് കൊ​ന്ന സം​ഭ​വ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വ്. ഡി​ഐ​ജി നി​ശാ​ന്തി​നി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

സംഭവത്തിൽ കാ​ട്ടാ​ക്ക​ട പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് അ​ന്വേ​ഷി​ക്കുന്നത്. അ​ഡീ​ഷ​ണ​ൽ എ​സ്പി സു​ൽ​ഫി​ക്ക​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. കു​ട്ടി​യെ കാ​ർ ഇ​ടി​ച്ച് കൊ​ല്ലു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കി​ട്ടി​യി​ട്ടും പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

പൂ​വ​ച്ച​ൽ സ്വ​ദേ​ശി​യാ​യ അ​രു​ൺ കു​മാ​റി​ന്‍റെ യും ​ഷീ​ബ​യു​ടെ​യും മ​ക​നാ​യ ആ​ദി​ശേ​ഖ​ർ ക​ഴി​ഞ്ഞ മാ​സം 30നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ക്ക​ത്തി​ൽ അ​പ​ക​ട മ​ര​ണം എ​ന്നു​ക​രു​തി​യ സം​ഭ​വം സി​സി​ടി​വി ദൃ​ശ്യം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​കം എ​ന്ന ത​ര​ത്തി​ലേ​ക്ക് വ​ന്ന​ത്.

ക​രു​തി​ക്കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത കൊ​ല​പാ​ത​കം ത​ന്നെ​യെ​ന്നാ​ണ് പോ​ലീ​സ് അ​നു​മാ​നി​ക്കു​ന്ന​ത്. പ്ര​തി​യാ​യ പ്രി​യ​ര​ഞ്ജ​ൻ അ​ര​മ​ണി​ക്കൂ​ർ കാ​ത്തു​നി​ന്ന് ആ​ദി​ശേ​ഖ​ർ റോ​ഡി​ലേ​ക്ക് സൈ​ക്കി​ളു​മാ​യി ക​യ​റി​യ​പ്പോ​ഴാ​ണ് കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്ത് അ​തി​വേ​ഗ​ത്തി​ൽ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്.

പു​ളി​ങ്കോ​ട് ക്ഷേ​ത്ര പ​രി​സ​ര​ത്ത് മൂ​ത്രം ഒ​ഴി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് ബ​ന്ധു​കൂ​ടി​യാ​യ ആ​ദി​ശേ​ഖ​റി​നോ​ട് പ്രി​യ​ര​ഞ്ജ​ന് വൈ​രാ​ഗ്യം ഉ​ണ്ടെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

കാ​റ് വേ​ഗ​ത്തി​ലോ​ടി​ച്ച് കു​ട്ടി​യെ ഒ​ന്ന് പേ​ടി​പ്പി​ക്ക​ണം എ​ന്നേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു എ​ന്നാ​ണ് പ്രി​യ​ര​ഞ്ജ​ൻ പോ​ലീ​സി​നോ​ട് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സ് ഈ ​മൊ​ഴി മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ട്ടി​ല്ല.

കേ​സി​ൽ ശാ​സ്ത്രീ​യ തെ​ളി​വ് ശേ​ഖ​ര​ണ​വും കാ​ട്ടാ​ക്ക​ട പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്രി​യ​ര​ഞ്ജ​ൻ കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രി​ക് കാ​ർ ഫൊ​റ​ൻ​സി​ക് വി​ഭാ​ഗം പ​രി​ശോ​ധി​ച്ചു.

വി​ര​ല​ട​യാ​ള​ങ്ങ​ളും കാ​റി​ലെ ചോ​ര​പ്പാ​ട് ഉ​ൾ​പ്പ​ടെ​യു​ള്ള തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​റ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു.

ന​ര​ഹ​ത്യ​യ്ക്കാ​ണ് പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​നി​ടെ ആ​ദി​ശേ​ഖ​റി​ന്‍റെ കു​ടും​ബ​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ച് പ്ര​തി​യെ ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള ഒ​രു ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് കാ​ട്ടി ആ​ദി​ശേ​ഖ​റി​ന്‍റെ കു​ടും​ബം കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment