കോ​ഴി​ക്കോ​ട്ട് ഒ​രാ​ള്‍​ക്ക് കൂ​ടി നി​പ;  രോഗം സ്ഥിരീകരിച്ചത് സമ്പർക്കപ്പട്ടികയിൽ ഉള്ള യുവാവിന്; 9 വയസുകാരന്‍റെ നില ഗുരുതരം 

 


കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി നി​പ സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള 39 വ​യ​സു​കാ​ര​നാ​ണ് നി​പ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​ക്ടീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം നാ​ലാ​യി.

നി​പ ബാ​ധി​ച്ച് മ​രി​ച്ച ര​ണ്ട് പേ​ര്‍ നേ​ര​ത്തേ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​പ്പോ​ള്‍ ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ ആ​ള്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​പ്പോ​ള്‍ ഫ​ലം പോ​സീ​റ്റീ​വ് ആ​വു​ക​യാ​യി​രു​ന്നു.
ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഇതോടെ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. ഇതില്‍ ആദ്യം രോഗം ബാധിച്ച് മരിച്ചയാളുടെ മകനായ ഒന്‍പത് വയസുകാരന്‍റെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങ ളില്ലെന്നാണ് വിവരം.

Related posts

Leave a Comment