മന്ത്രിസഭയിൽ അഴിച്ചുപണി? ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; മന്ത്രി വീണ സ്പീക്കർ സ്ഥാനത്തേക്കെന്ന് അഭ്യൂഹം


തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ന​വം​ബ​റി​ൽ ന​ട​ന്നേ​ക്കും.

നി​ല​വി​ലെ മ​ന്ത്രി​മാ​രാ​യ ആ​ന്‍റ​ണി രാ​ജു​വും അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലും ഒ​ഴി​യും. പ​ക​രം മു​ൻ​ധാ​ര​ണ പ്ര​കാ​രം കേ​ര​ള കോ​ണ്‍​ഗ്ര​സ് – ബിയി​ൽനി​ന്നു കെ.​ബി. ഗ​ണേ​ഷ്കു​മാ​റും കോ​ണ്‍​ഗ്ര​സ് എ​സി​ൽ നി​ന്നും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും മ​ന്ത്രി​മാ​രാ​കും.

ഗ​താ​ഗ​ത​വ​കു​പ്പ് ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​നേ​ര​ത്തെ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഗ​ണേ​ഷ് കു​മാ​റി​ന് വ​നം​വ​കു​പ്പും മ​റ്റ് വ​കു​പ്പു​ക​ളും ന​ൽ​കി​യേ​ക്കും.

ഗ​താ​ഗ​തം എ.​കെ.​ശ​ശീ​ന്ദ്ര​ന് ന​ൽ​കും. നി​ല​വി​ൽ വ​നം​വ​കു​പ്പ് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നാ​ണ്. അ​തേ​സ​മ​യം ഗ​ണേ​ഷ് കു​മാ​റി​ന് മ​ന്ത്രി​സ്ഥാ​നം ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ൽ സി​പി​എ​മ്മി​ല്‍ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മു​യ​രു​ന്നു​ണ്ട്. സോ​ളാ​ര്‍ വി​വാ​ദം വീ​ണ്ടും ക​ത്തി നി​ൽ​ക്കു​ന്ന​തി​ന്‍റെ ഇ​ട​യി​ല്‍ ഗ​ണേ​ഷ് കു​മാ​റി​ന് മ​ന്ത്രി​സ്ഥാ​നം ന​ല്‍​കു​ന്ന​തി​ലാ​ണ് സി​പി​ഐ​എ​മ്മി​ല്‍ ഭി​ന്നാ​ഭി​പ്രാ​യ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

അ​തേ സ​മ​യം സ്പീ​ക്ക​ർ സ്ഥാ​ന​ത്ത് നി​ന്നു എ.​എ​ൻ.​ ഷം​സീ​റി​നെ മാ​റ്റി മ​ന്ത്രി​സ​ഭ​യി​ൽ കൊ​ണ്ട് വ​രു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഷം​സീ​റി​ന് പ​ക​രം വീ​ണാ ജോ​ർ​ജി​നെ സ്പീ​ക്ക​റാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളും ന​ട​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​രി​നെ​തിരേ പ്ര​തി​പ​ക്ഷം കൊ​ണ്ടുവ​രു​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​ല ആ​രോ​പ​ണ​ങ്ങ​ളി​ലും സ്പീ​ക്ക​ർ ഭ​ര​ണ​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സി​പി​എം എം​എ​ൽ​മാ​ർ​ക്കി​ട​യി​ൽ അ​തൃ​പ്തി​യു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്പീ​ക്ക​ർ സ്ഥാ​ന​ത്തുനി​ന്ന് ഷം​സീ​റി​നെ മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. 20 ന് ​ന​ട​ക്കു​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ മ​ന്ത്രി​സ​ഭ പു​ന​ഃസം​ഘ​ട​ന ഉ​ൾ​പ്പെ​ടെ ച​ർ​ച്ച​യാ​കും.

എം.​വി. ശ്രേ​യാം​സ്കു​മാ​റി​ന്‍റെ പാ​ർ​ട്ടി​യാ​യ എ​ൽ​ജെ​ഡി​യും മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടും. എ​ൽ​ജെ​ഡി സം​സ്ഥാ​ന ക​മ്മി​റ്റി ഈ ​ആ​വ​ശ്യം എ​ൽ​ഡി​എ​ഫി​ൽ ഉ​ന്ന​യി​ക്ക​ണ​മെ​ന്ന് ശ്രേ​യാം​സ്കു​മാ​റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment