ലണ്ടൻ: ഡയാന രാജകുമാരിയുടെ “ബ്ലാക്ക് ഷീപ്’ സ്വെറ്ററിന് ലേലത്തിൽ ലഭിച്ചത് 9,20,000 പൗണ്ട് (ഏകദേശേം 9.48 കോടി രൂപ). ന്യൂയോർക്കിലെ സോത്ത്ബൈസിൽ നടന്ന ലേലത്തിലാണ് സ്വെറ്റർ വിറ്റുപോയത്. ലേലം വിളിച്ചയാളുടെ പേരു വെളിപ്പെടുത്തിയിട്ടില്ല.
1981ലാണ് ഡയാന രാജകുമാരി ഈ സ്വെറ്റർ ആദ്യമായി അണിയുന്നത്. പത്തൊമ്പതാം വയസിൽ വിവാഹത്തിന് ഒരു മാസം മുമ്പ് ചാൾസ് രാജകുമാരനൊപ്പം ഒരു പോളോ മത്സരത്തിനു വന്നപ്പോഴായിരുന്നു അത്.
ചുവപ്പ് സ്വെറ്ററിൽ നിറയെ വെളുത്ത ആട്ടിൻ കുട്ടികളാണ് ഉള്ളത്. ഇതിൽ ഒരു ആട്ടിൻ കുട്ടി കറുത്ത നിറത്തിലാണ്.