ശക്തമായ മഴയിൽ മരത്തിനടിയിൽ അഭയം തേടി; ഇടിമിന്നലേറ്റ് ഒരു പെൺകുട്ടി മരിച്ചു, അഞ്ചുപേർക്ക് പരിക്ക്; മിന്നലിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 ഇ​ടി​മി​ന്ന​ലേ​റ്റ് 14 വ​യ​സു​കാ​രി മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. വെ​ള്ളി​യാ​ഴ്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലെ ഇ​ന്ദി​രാ​പു​രം മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. 

ഒ​രു സ്ത്രീ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ന്ദി​രാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ക​ൻ​പൂ​ർ ഗ്രാ​മ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ  മ​ര​ത്തി​ന​ടി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​നു പി​ന്നി​ലെ ചേ​രി​പ്ര​ദേ​ശ​ത്തു​ള്ള​വ​രാ​ണ്. രാ​വി​ലെ ഇ​വ​ർ ജോ​ലി​ക്ക് പോ​കാ​നാ​യി വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. 

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​വ​ർ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ൽ അ​ഭ​യം തേ​ടി. ഈ ​സ​മ​യ​ത്താ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രു പെ​ൺ​കു​ട്ടി​യും യു​വ​തി​യു​മു​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ നേ​രി​ട്ട് മി​ന്ന​ൽ പ​തി​ക്കു​ക​യും അ​വ​ളു​ടെ മു​ടി​യും ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളും ക​ത്തു​ക​യും ചെ​യ്തു. കൂ​ടാ​തെ ജാ​സ്മി​ൻ, അ​ജ്മേ​രി ഖാ​ത്തൂ​ൻ, ഷാ​ലൗ, ഷ​ബാ​ന, ന​ന്ദി​നി എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ഗാ​സി​യാ​ബാ​ദി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഷാ​ലു​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. ഇ​വ​രെ​ല്ലാം ബീ​ഹാ​റി​ലെ പൂ​ർ​ണി​യ,  മ​ധേ​പു​ര ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

വീ​ടി​ന് നേ​രെ ഇ​ടി​മി​ന്ന​ലേ​റ്റ സം​ഭ​വം കെ​ട്ടി​ട​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​ടി​മി​ന്ന​ലു​ണ്ടാ​യ​പ്പോ​ൾ എ​ങ്ങ​നെ​യാ​ണ് ശ​ക്ത​മാ​യ സ്‌​ഫോ​ട​ന​വും പ്ര​കാ​ശ​പ്ര​വാ​ഹ​വും ഉ​ണ്ടാ​യ​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി കാ​ണി​ക്കു​ന്നു.

 

 

 

 

Related posts

Leave a Comment