ട്രെ​യി​നി​ല്‍ ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ യുവാവിന് ദാരുണാന്ത്യം; വിദേശത്തുള്ള ഭാര്യയുടെ അടുത്തേക്ക് പോകാൻ എയർപോർട്ടിലേക്ക് വരവേയാണ് അപകടം


കൊ​ച്ചി: ഓ​ടു​ന്ന ട്രെ​യി​നി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ ട്രാ​ക്കി​ലേ​ക്ക് വീ​ണ് ത​ല അ​റ്റു​പോ​യ യു​വാ​വി​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും.

ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി രാ​ജേ​ഷ് പ​ങ്ക​ജി(40)​ന്‍റെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന​ലെ വൈ​കി​ട്ട് 7.37 ന് ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ട്രെ​യി​ന്‍ മു​ന്നോ​ട്ട് എ​ടു​ത്ത​തോ​ടെ പ്ലാ​റ്റ്‌​ഫോ​മി​ല്‍​നി​ന്ന് ചാ​ടി​ക്ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ രാ​ജേ​ഷി​ന്‍റെ വ​ല​ത് കൈ​പ്പ​ത്തി​യും അ​റ്റു​പോ​യി. ബ​ഹ്‌​റി​നി​ലു​ള്ള ഭാ​ര്യ​യു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​ദേ​ഹം.

വൈ​കി​ട്ട് 7.32 ഓ​ടെ നോ​ര്‍​ത്തി​ല്‍ എ​ത്തി​യ ചെ​ന്നൈ മെ​യി​ലി​ല്‍ മാ​വേ​ലി​ക്ക​ര​യി​ല്‍ നി​ന്നെ​ത്തി​യ​താ​യി​രു​ന്നു. അ​ഞ്ച് മി​നി​റ്റ് നേ​രം ട്രെ​യി​ന്‍ ഇ​വി​ടെ നി​റു​ത്തി​യി​ട്ട​തോ​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി​യ രാ​ജേ​ഷ് പ്ലാ​റ്റ്‌​ഫോ​മി​ലെ ഇ​രി​പ്പി​ട​ത്തി​ലി​രു​ന്ന് ഫോ​ണ്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ല്‍ ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​തോ​ടെ ഓ​ടി വ​ന്ന് ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രാ​ക്കി​ലേ​ക്ക് വീ​ണ​ത്. ഉ​ട​ന്‍ ത​ന്നേ യാ​ത്ര​ക്കാ​ന്‍ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ന്‍ നി​റു​ത്തി. പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹ​ത്തി​ന്‍റെ ത​ല​യും വ​ല​ത് കൈ​പ്പ​ത്തി​യും അ​റ്റ​നി​ല​യി​ലാ​യി​രു​ന്നു.

Related posts

Leave a Comment