മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് ന​വീ​ക​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന കമ്പി​ക​ൾ മോഷ്ടിച്ചു: ലോ​റി ഡ്രൈ​വ​റും ക്ലീ​ന​റും പി​ടി​യി​ൽ


എ​ട​ക്കാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് ന​വീ​ക​ര​ണ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ൽനി​ന്ന് കൊ​ണ്ടു​വ​ന്ന ക​ന്പി മോ​ഷ്ടി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ ലോ​റി ഡ്രൈ​വ​റും ക്ലീ​ന​റും പോ​ലീ​സ് പി​ടി​യി​ൽ.

ഷി​മോ​ഗ സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് പീ​ർ(36), ക്ലീ​ന​ർ ബം​ഗ​ളൂ​രു സ്വ​ദേ​ശി ആ​ർ. ഉ​ത്തം(43) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് വ​ച്ച് എ‌​ട​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് ന​വീ​ക​ര​ണ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് നാ​ലു ലോ​റി​ക​ളി​ലാ​യാ​ണ് ക​ന്പി​ക​ൾ കൊ​ണ്ടു​വ​ന്ന​ത്. അ​തി​ൽ ഒ​രു ലോ​റി​യി​ലെ 40 ട​ൺ ക​ന്പി​ക​ളാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​ത്.

ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. ക​ന്പി​ക​ൾ ഇ​റ​ക്കി പ്ര​തി​ക​ൾ പോ​യ ശേ​ഷം സൈ​റ്റ് എ​ൻ​ജി​നീ​യ​ർ രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ന്പി​ക​ളി​ൽ കു​റ​വ് ക​ണ്ട​ത്.

തു​ട​ർ​ന്ന് എ​ട​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 2,19000 രൂ​പ വി​ല വ​രു​ന്ന ക​ന്പി​ക​ളാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment