കോട്ടയം: റെയില്‍വേസ്റ്റേഷന്‍ റോഡിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റ തറ റെയില്‍വെ പൊളിച്ചു മാറ്റി. വെയിലും മഴയുമേറ്റ് യാത്രക്കാര്‍ ദുരിതത്തില്‍. യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കുന്നതിനുള്ള ഏക ആശ്രയമാണ് പൊളിച്ചു നീക്കിയത്.
സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് കുഴി എടുക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ക്രീറ്റ് തറ പൊളിച്ചു നീക്കിയത്. പൊതുമരാമത്തിന്റെ അനുമതി വാങ്ങാതെയാണ് റെയില്‍വെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റ തറ പൊളിച്ചത്.
സമീപത്തെ വ്യാപാരികളും യാത്രക്കാരും പൊതുമരാമത്ത് വകുപ്പിനോട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സംഭവ സ്ഥലത്തെത്തുകയും പണികള്‍ നിര്‍ത്തി വെക്കുകയും ചെയ്തു.
എന്നാല്‍ ഇവിടെ താല്‍കാലിക ബസ്സ്‌റ്റോപ്പിനു മാത്രമാണ് അനുമതി ഉണ്ടായിരുന്നതെന്നും ഇത് റെയില്‍വെയുടെ സ്ഥലമാണെന്നും സ്ഥലം പൂര്‍ണമായി പ്രയോജനപ്പെടുത്തി നിര്‍മാണം നടത്തുകയായിരുന്നു എന്നാണ് റെയില്‍വെയുടെ ഭാഗത്തെ വിശദീകരണം.