ബിഗ് സല്യൂട്ട് ; നിപ്പ കണ്‍ട്രോള്‍ സെല്ലിലെ ആരോഗ്യപ്രവര്‍ത്തകരെ പ്രശംസിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് നിപ സ്ഥിതീകരിച്ചത്.  തൊട്ട് പിന്നാലെ തന്നെ ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും രോഗവ്യാപനം തടയുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ്.

രാത്രിയും പകലും ഉറക്കമില്ലാതെ സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനത്തിനെ പ്രശംസിച്ച് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

നിതാന്തജാഗ്രതയോടെ ഇമചിമ്മാതെ രാത്രിയിലും… നിപ്പ കണ്‍ട്രോള്‍ സെല്ലിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട് എന്ന കുറിപ്പോടെ ആണ് മന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

 

Related posts

Leave a Comment