മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 60 ലക്ഷത്തോളം വരുന്ന 995 ഗ്രാം സ്വർണവുമായി കണ്ണൂർ സ്വദേശി കസ്റ്റംസ് പിടിയിൽ.
ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി റഷീദിൽനിന്നാണ് സ്വർണം പിടികൂടിയത്.
കസ്റ്റംസിന്റെ ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലുളള സ്വർണം നാല് ഗുളികകളാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കസ്റ്റംസ് അസി. കമ്മീഷണർ വി.ബി.സുബ്രഹ്മണ്യൻ, സൂപ്രണ്ടുമാരായ ബാബു, ദീപക് മീണ, ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി ജോസ്, രാജശേഖർ റെഡ്ഡി, ഗൗരവ് സിക്കർവാർ, നിതേഷ്, വത്സല എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.